ഇവര്‍ മൂന്നു പേരെയും കൊണ്ടു തോറ്റു പോയതാണു ഞാന്‍’ മക്കള്‍ക്കൊപ്പമുളള ചിത്രം പങ്കുവച്ച പിഷാരടി!
സ്റ്റാന്‍ഡ്അപ്പ് കൊമേഡിയനായി തന്റെ കരിയര്‍ ആരംഭിച്ച് പിന്നീട് സിനിമയിലേക്ക് എത്തിയ താരമാണ് രമേശ് പിഷാരടി. സംവിധയകനായും പിഷാരടി മലയാള സിനിമയിൽ തിളങ്ങി . ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമെല്ലാം ചിത്രങ്ങള്‍ക്കൊപ്പം മനോഹരമായ ക്യാപ്ഷന്‍ എഴുതുന്ന വ്യക്തിയാണ് പിഷാരടി. ക്യാപ്ഷന്‍ സിംഹമെന്നും ക്യാപ്ഷന്‍ രാജാവുമെന്നുമെല്ലാം താരത്തിന് വിളിപ്പേരുണ്ട്. ഇപ്പോഴിതാ മക്കള്‍ക്കൊപ്പം രമേഷ് പങ്കുവച്ച ചിത്രവും അതിനു താഴെ നല്‍കിയിരിക്കുന്ന അടിക്കുറിപ്പുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഇവര്‍ മൂന്നു പേരെയും കൊണ്ടു തോറ്റു പോയതാണു ഞാന്‍’ എന്നാണ് രമേഷ് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. മൂന്നു മക്കളും അച്ഛനും ഒരുമിച്ചുളള ഫൊട്ടൊ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ‘ പൊരുതി തോറ്റാല്‍ അങ്ങു പോട്ടേന്നുവയ്ക്കണം, തോല്‍ക്കാന്‍ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി’ തുടങ്ങിയ രസകരമായ കമന്റുകളും പോസ്റ്റിനു താഴെയുണ്ട്.രമേഷ് അഭിനയിച്ച ‘നോ വേ ഔട്ട്’ എന്ന ചിത്രം പുറത്തിറങ്ങിയപ്പോള്‍ സിനിമയെക്കുറിച്ചുളള കുട്ടികളുടെ അഭിപ്രായം ഉള്‍പ്പെടുന്ന വീഡിയോ ഏറെ വൈറലായിരുന്നു.
