Connect with us

നടൻ മുകുൾ ദേവ് അന്തരിച്ചു

Bollywood

നടൻ മുകുൾ ദേവ് അന്തരിച്ചു

നടൻ മുകുൾ ദേവ് അന്തരിച്ചു

ബോളിവുഡ് നടൻ മുകുൾ ദേവ്(54) അന്തരിച്ചു. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. കുറച്ചുനാളായി അസുഖ ബാധിതനായി ഐസിയുവിൽ ആയിരുന്നു. വിന്ദു ധാര സിം​ഗ് നടന്റെ വിയോ​ഗ വാർത്ത സ്ഥിരീകരിച്ച് അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

നടി ദീപ്ശിഖ നാ​ഗ്പാൽ, നടന്മാരായ നീൽ നിതിൻ മുകേഷ്, മനോജ് ബാജ്പേ എന്നിവർ നടന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

1996ൽ മംകിൻ എന്ന ടിവി പരമ്പരയിലൂടെയാണ് മുകുൾ അഭിനയ ലോകത്തിലേയ്ക്ക് ചുവട് വെയ്ക്കുന്നത്. ദസ്തക് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം.

തുടർന്ന് ഹിന്ദി, പഞ്ചാബി, തെലുങ്ക്, തമിഴ്, കന്നഡ, ബം​ഗാളി, മലയാളി ചിത്രങ്ങളിലും പരമ്പരകളിലൂം താരം അഭിനയിച്ചിട്ടുണ്ട്. യംല പ​ഗ്ല ദിവാന, സൺ ഓഫ് സർദാർ, ആർ രാജ്കുമാർ, ജയ് ഹോ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

ആന്ത് ദി എൻഡിലാണ് മുകുൾ അവസാനമായി അഭിനയിച്ചത്. തെന്നിന്ത്യൻ സിനിമകളിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങുന്ന രാഹുൽ ദേവ് സഹോദരൻ ആണ്.

More in Bollywood

Trending

Recent

To Top