Malayalam
അയാള്‍ പോസ്റ്ററിലെ ഞാനുമായി ഫുള്‍ ഫൈറ്റ് ആയിരുന്നു, അടിക്കുന്നു, ഇടിക്കുന്നു, എനിക്ക് അയാളെ അടുത്തേയ്ക്ക് വിളിക്കണം എന്നുണ്ടായിരുന്നു. പക്ഷെ..; തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍
അയാള്‍ പോസ്റ്ററിലെ ഞാനുമായി ഫുള്‍ ഫൈറ്റ് ആയിരുന്നു, അടിക്കുന്നു, ഇടിക്കുന്നു, എനിക്ക് അയാളെ അടുത്തേയ്ക്ക് വിളിക്കണം എന്നുണ്ടായിരുന്നു. പക്ഷെ..; തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ 64ാം പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. കേരളക്കരയൊന്നാകെ ആഘോഷമാക്കിയ ദിവസമായിരുന്നു ഇത്. എല്ലാവരെയും ഒരേ രീതിയില്‍ കാണുന്ന, ബഹുമാനിക്കുന്ന, ഏറെ ഭക്തിയും വിശ്വാസവും കാത്ത് സൂക്ഷിക്കുന്ന, എല്ലാ മതസ്ഥരെയും ബഹുമാനിക്കുന്ന വ്യക്തി കൂടിയാണ് മലയാളിയുടെ സ്വകാര്യ അഹങ്കാരവും അഭിമാനവും ആയ മോഹന്‍ലാല്‍. നടനെന്നതിനേക്കാളുപരി ഗായകന്‍,,കേണല്‍, പാചകപ്രേമി, അവതാരകന്‍ അതിലേറെ നല്ലൊരു കുടുംബസ്ഥന്‍ എന്നിങ്ങനെയെല്ലാം തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ വില്ലനായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടന്‍ ഒരു കാലത്ത് മലയാള സിനിമയുടെ നട്ടെല്ല് എന്ന് പറയാവുന്ന രീതിയിലുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള നടനുമാണ്. മാസ് ആക്ഷന്‍ ഹീറോയായും വളരെ വള്‍നറബിള്‍ ആയ കഥാപാത്രങ്ങളും മോഹന്‍ലാല്‍ ചെയ്തു. തന്മാത്ര, ചിത്രം, താളവട്ടം, പ്രണയം തുടങ്ങിയ ചിത്രങ്ങളെല്ലാം അതിന് ഉദാഹരണമാണ്.
കോമഡിയും അസമാന്യമായി ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ച നടന്‍ കൂടിയാണ് അദ്ദേഹം. വന്ദനം, കാക്കകുയില്‍, കിലുക്കം, മിന്നാരം, നാടോടിക്കാറ്റ്, വെള്ളാനകളുടെ നാട് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം കോമഡി ചെയ്തു. അതില്‍ തന്നെ കൂടുതലും പ്രിയദര്‍ശന്‍ സിനിമകളായിരുന്നു. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളില്‍ അധികവും വലിയ ഹിറ്റുകളാണ് എന്നത് മാത്രമല്ല, ഇന്നും മലയാളികളെ ചിരിപിക്കുന്ന സന്ദര്‍ഭങ്ങള്‍ ഉള്ള ചിത്രം കൂടിയാണ്.
എന്നാല്‍ ഒരു കാലത്ത് രഞ്ജിത്ത് ജോഷി തുടങ്ങിയ സംവിധായകരുടെ മാസ് ആക്ഷന്‍ സിനിമകളിലും നടന്‍ വേഷമിട്ടു. അടുത്ത കാലത്ത് അത്തരത്തില്‍ ഇറങ്ങിയ ഒരു ചിത്രം പുലിമുരുഗനായിരുന്നു. ചിത്രം കേരളത്തില്‍ വലിയ ഹിറ്റ് സമ്മാനിച്ച ചിത്രമാണ്. വൈശാഖ് സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രക്ഷേകര്‍ക്ക് പ്രിയപ്പെട്ട സിനിമയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താന്‍ ഒരിക്കല്‍ പുറത്ത് നിന്ന് കണ്ട കാഴ്ചയെക്കുറിച്ച് വിശദീകരിക്കുകയാണ് മോഹന്‍ലാല്‍.
ഒരാള്‍ തന്റെ പുലിമുരുഗന്റെ പോസ്റ്ററിനോട് വഴക്ക് കൂടുന്നതാണ് താന്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്റെ പോസ്റ്റര്‍ വേറെ ആള്‍ക്കാര്‍ നോക്കി നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. വളരെ കാലം മുമ്പ്, പുലി മുരുഗന്റെ പോസ്റ്ററിന്റെ മുന്നില്‍ നില്‍ക്കുന്നത് കണ്ടിരുന്നു. എനിക്ക് തോന്നുന്നത് അയാള്‍ മദ്യപിച്ചിരുന്നെന്നാണ്. അയാള്‍ പോസ്റ്ററിലെ ഞാനുമായി ഫുള്‍ ഫൈറ്റ് ആണ്. അടിക്കുന്നു, ഇടിക്കുന്നു പുള്ളിയെപിടിക്കാന്‍ പോകുന്നു, എനിക്ക് അയാളെ അടുത്തേയ്ക്ക് വിളിക്കണം എന്നുണ്ടായിരുന്നു. പക്ഷെ അതിന് മുമ്പെ വണ്ടി പോയി. അങ്ങനെ പോസ്റ്ററിനോടൊക്കെ സംസാരിക്കുന്നവരുണ്ടാകാം. ഞാന്‍ പോസ്‌റ്റേഴ്‌സ് തീര്‍ച്ചയായും കാണാറുണ്ടെന്നും മോഹന്‍ ലാല്‍ പറഞ്ഞു.
സിനിമയില്‍ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം ഇനിയും വരാനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ഏറ്റവു ഇഷ്ടമുള്ള കഥാപാത്രം ഏതാണെന്ന് ചോദിച്ചാല്‍ ഞാന്‍ ഇപ്പോഴും അതിനായി കാത്തിരിക്കുകയാണ് എന്നാണ് പറയുക. ഇപ്പോള്‍ ഈ അടുത്ത് ഏറ്റവും ഇഷ്ടമുള്ള സിനിമ ഏതാണെന്ന് ചോദിച്ചാല്‍ മലൈക്കോട്ടൈ വാലിബന്‍ എന്ന് പറയാം എന്നും മോഹന്‍ലാല്‍ പറഞ്ഞു.
അതേസമയം, ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് L360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം.
മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ 360ാമത്തെ ചിത്രത്തില്‍ ശോഭനയാണ് നായിക. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്ന ചിത്രമെന്ന നിലയില്‍ ശ്രദ്ധ നേടിയ ചിത്രമാണിത്.
അഭിനയ ജീവിതത്തില്‍ നാല് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഒരു വലിയ ബ്രാന്‍ഡായി മോഹന്‍ലാല്‍ എന്ന പേര് മാറി. ബോക്‌സ് ഓഫിസ് കണക്കുകളിലും മോഹന്‍ലാല്‍ ചിത്രങ്ങള്‍ മുന്നിട്ട് നില്‍ക്കുന്നു. മോഹന്‍ലാലിന്റെ ‘പുലിമുരുകനാ’ണ് 100 കോടി ക്ലബ്ബില്‍ ഇടം നേടുന്ന ആദ്യ മലയാള ചിത്രം. 2019 ല്‍ പുറത്തിറങ്ങിയ ‘ലൂസിഫര്‍’ 200 കോടി ക്ലബിലും ഇടംനേടി. നാല് ദേശീയ പുരസ്‌കാരങ്ങള്‍, ഒന്‍പത് സംസ്ഥാന പുരസ്‌കാരങ്ങള്‍, പത്മശ്രീ, പത്മഭൂഷണ്‍ തുടങ്ങി മോഹന്‍ലാല്‍ സ്വന്തമാക്കിയ അംഗീകാരങ്ങളുടെ പട്ടിക നീളുന്നു.
