പൂജ മുറിയിൽ ഗണപതിയും കുരിശും ; ഫേക്ക് ഡ്രാമയെന്ന് വിമർശിച്ചവർക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകി നടൻ
ഇന്നലെ രക്ഷാബന്ധൻ, സ്വാതന്ത്ര്യ ദിനം, ആവണി അവിട്ടം, എന്നിവയോടനുബന്ധിച്ചു നടൻ മാധവൻ ഇൻസ്റ്റാഗ്രാമിൽ തന്റെ കുടുംബ ചിത്രം പങ്കു വച്ചിരുന്നു. തന്റെ അച്ഛൻ, മകൻ എന്നിവരോടൊപ്പം ഇരിക്കുന്ന ഒരു ചിത്രമാണ് മാധവൻ ആശംസയോടൊപ്പം പോസ്റ്റ് ചെയ്തത്. വീട്ടിലെ പൂജാമുറിൽ മൂന്ന് മൂന്നു തലമുറക്കാർ ഇരിക്കുന്ന ചിത്രത്തിന് ആരാധകർ കൈയ്യടിച്ചപ്പോൾ മറ്റൊരു കൂട്ടം ആളുകൾ അതിന്റെ പശ്ചാത്തലത്തിൽ ഗണപതിയുടെ വിഗ്രഹത്തിനു അരികിലിരിക്കുന്ന ഒരു കുരിശിലേക്കാണ് ശ്രദ്ധ പതിപ്പിച്ചത്. തുടർന്ന് അതിനെ വിമർശിക്കുകയായിരുന്നു അവർ ചെയ്തത്. നടനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നു വന്നത്.
“ഇവിടെ എന്തിനാണ് ഒരു കുരിശ്? ഇതെന്താ അമ്പലമാണോ? നിങ്ങളോടുള്ള ബഹുമാനം നഷ്ടപ്പെട്ടിരിക്കുന്നു. ക്രിസ്ത്യൻ പള്ളികളിൽ ഹിന്ദു ദൈവങ്ങൾ ഉണ്ടാവാറുണ്ടോ? ഇന്ന് നിങ്ങൾ ചെയ്തത് ഒരു ഫേക്ക് ഡ്രാമയാണ്,” ജിക്സ എന്ന ട്വിറ്റെർ ഹാൻഡിലിൽ നിന്നും ഉയർന്ന വിമർശനം ഉയർന്നു വന്നത് ഇങ്ങനെ.
എന്നാലിപ്പോൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുടുംബചിത്രത്തെക്കുറിച്ചുയര്‍ന്ന വിമര്‍ശനവും അതിനുള്ള താരത്തിന്റെ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്. വിമർശനത്തിന് നല്ല കുറിക്ക് കൊള്ളിക്കുന്ന മറുപടിയാണ് താരം നൽകിയിരിക്കുന്നത്.
നിങ്ങളെപ്പോലുള്ള ആളുകൾ എന്നെ ബഹുമാനിക്കുന്നുണ്ടോ എന്നത് എനിക്ക് വിഷയമേയല്ല. നിങ്ങൾക്ക് വേഗം സുഖപ്പെടട്ടെ. നിങ്ങളുടെ അസുഖത്തിന്റെ തിമിരം കൊണ്ടാവാം, അവിടെ (പൂജാ മുറിയിൽ) ഉള്ള സുവർണ്ണ ക്ഷേത്രത്തിന്റെ പടം നിങ്ങൾ കാണാതെ പോയതും ഞാൻ സിഖ് മതത്തിലേക്ക് മാറിയോ എന്ന് ചോദിക്കാഞ്ഞതും,” മാധവൻ മറുപടി കുറിപ്പിൽ പറഞ്ഞു.
തനിക്കു ദർഗ്ഗകളിൽ നിന്നും, ലോകത്തെ എല്ലാ പുണ്യസ്ഥലങ്ങളിൽ നിന്നും അനുഗ്രഹം ലഭിച്ചിട്ടുണ്ട്.
“എന്റെ വീട്ടിൽ എല്ലാ ജാതി-മതക്കാരും ഉണ്ട്. ഞങ്ങൾ പൊതുവായ ഒരിടത്തു നിന്നാണ് പ്രാർത്ഥിക്കുന്നത്. ഞാൻ ആരാണ് എന്നും, എന്റെ വ്യക്തിത്വം ഉയർത്തിപ്പിടിക്കാനും കുഞ്ഞുനാൾ മുതലേ എന്നെ പഠിപ്പിച്ചിട്ടുണ്ട്. അതേ പോലെ തന്നെ എല്ലാ മത-വിശ്വാസങ്ങളെയും ആദരിക്കാനും.”
actor madhavan- instagram post – criticizes