പ്രശ്നങ്ങളൊന്നുമില്ല, കൊള്ള സംഘമൊന്നുമല്ല അമ്മ; അഭിനേതാക്കളാരും രാഷ്‌ട്രീയക്കാരോ വലിയ ബുദ്ധിയുള്ള ആളുകളോ ഒന്നുമല്ല, അതിന്റേതായ തെറ്റുകുറ്റങ്ങളും കുഴപ്പങ്ങളും കാണുമെന്ന് ലാൽ
പ്രശ്നങ്ങളൊന്നുമില്ല, കൊള്ള സംഘമൊന്നുമല്ല അമ്മ; അഭിനേതാക്കളാരും രാഷ്‌ട്രീയക്കാരോ വലിയ ബുദ്ധിയുള്ള ആളുകളോ ഒന്നുമല്ല, അതിന്റേതായ തെറ്റുകുറ്റങ്ങളും കുഴപ്പങ്ങളും കാണുമെന്ന് ലാൽ
പ്രശ്നങ്ങളൊന്നുമില്ല, കൊള്ള സംഘമൊന്നുമല്ല അമ്മ; അഭിനേതാക്കളാരും രാഷ്‌ട്രീയക്കാരോ വലിയ ബുദ്ധിയുള്ള ആളുകളോ ഒന്നുമല്ല, അതിന്റേതായ തെറ്റുകുറ്റങ്ങളും കുഴപ്പങ്ങളും കാണുമെന്ന് ലാൽ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരുന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റിം അംഗങ്ങൾക്കെതിരെ തന്നെ തുടരെത്തുടരെ ആരോപണങ്ങൾ ഉയർന്ന് വന്നതോടെ അമ്മ ഭരണ സമിതിയ്ക്ക് തന്നെ മുഴുവനായി രാജി വെയ്ക്കേണ്ടി വന്നു.
എന്നാൽ ഇപ്പോഴിതാ ഇതിനെല്ലാം പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ലാൽ. താരസംഘടന അമ്മയിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഒരാളെ പൂട്ടാമെന്ന് വിചാരിക്കുന്ന കൊള്ള സംഘമൊന്നുമല്ല അമ്മ. സംഘടനയിലെ ആരും കുഴപ്പക്കാരല്ല.
എല്ലാവരും ഒരേ മനസോടെ ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന സംഘടനയാണ്. കൂട്ട രാജി വച്ചാലും ഒരാൾ രാജി വച്ചാലും ചോദ്യങ്ങൾ ഉണ്ടാകും. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം, അന്വേഷിക്കണം, ആരെയും വെറുതെ വിടരുത്. അതുപോലെ തന്നെ ശത്രുത കൊണ്ടോ കള്ളപ്പരാതികൾ കൊണ്ടോ കുറ്റം ചെയ്യാത്തവർ ശിക്ഷിക്കപ്പെടരുത്.
എന്തേ ഒന്നും ചെയ്യാത്തതെന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. എന്നാൽ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾ മാദ്ധ്യമങ്ങൾ പറയൂ. എന്ത് ചെയ്താലും രണ്ട് പക്ഷമുണ്ടാകും. അമ്മയുടെ നേതൃത്വത്തിൽ ജൂനിയേഴ്സോ സീനിയേഴ്സോ വരട്ടെ. അവിടുത്തെ മീറ്റിംഗങ്ങുകളിൽ ഒരു പ്രശ്നവും ഉണ്ടാവില്ല. സ്വസ്തമായിരുന്നാണ് തീരുമാനമെടുക്കുന്നത്. അല്ലാതെ കൊള്ളസംഘമല്ല അമ്മ.
അഭിനേതാക്കളാരും രാഷ്‌ട്രീയക്കാരോ വലിയ ബുദ്ധിയുള്ള ആളുകളോ ഒന്നുമല്ല. അതിന്റേതായ തെറ്റുകുറ്റങ്ങളും കുഴപ്പങ്ങളും കാണും. എന്തായാലും അവർ മോശക്കാരല്ല. സിനിമയിൽ പ്രശ്നങ്ങളുണ്ടെന്നത് സത്യമായ കാര്യമാണ്. എല്ലായിടത്തും പ്രശ്നങ്ങളുണ്ട്. അത് എവിടെയും ഉണ്ടാകാൻ പാടില്ലെന്നാണ് തന്റെ അഭിപ്രായം.
സിനിമയിൽ ഒരു പക്ഷേ അത് കൂടുതലായിരിക്കാം. മുകേഷ് പാർട്ടി വക്താവാണ്. അതിനാൽ അവരാണ് തീരുമാനമെടുക്കേണ്ടത്. തെറ്റുക്കാരനാണെങ്കിൽ അന്വേഷണം നടത്തി അവർ ശിക്ഷിക്കപ്പെടണം എന്നുമാണ് മാധ്യമങ്ങളോട് സംസാരിക്കവെ ലാൽ തുറന്ന് പറഞ്ഞിരിക്കുന്നത്.
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...