Malayalam Breaking News
സൂപ്പർസ്റ്റാർ ആയിട്ടൊന്നുമല്ല മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോൾ തോന്നിയത് – നടൻ ജയ്
സൂപ്പർസ്റ്റാർ ആയിട്ടൊന്നുമല്ല മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോൾ തോന്നിയത് – നടൻ ജയ്
By
വിവാദങ്ങളെ അതിജീവിച്ച് മധുര രാജ മുന്നേറുകയാണ് . മമ്മൂട്ടിയുടെ മാസ്സ് തിരിച്ചു വരവാണ് മധുര രാജ സമ്മാനിച്ചത്. വൈശാഖ് സംവിധാനം ചെയ്ത മധുരരാജയിൽ തമിഴ് യുവതാരം ജയ്‌യും ഒരു സുപ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ റിലീസിന് മുന്നേ തന്നെ പൃഥ്വിരാജിന്റെ അഭാവത്തില്‍ അ റോളിലേക്കാണ് ജയ് എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ജയ്‌യുടെ ആദ്യ മലയാളചിത്രമാണിത്. മമ്മൂട്ടിക്കൊപ്പമുള്ള തന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.
‘സൂപ്പര്‍സ്റ്റാറായ മമ്മൂക്കക്കൊപ്പം അഭിനയിക്കുകയാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷേ സൂപ്പര്‍സ്റ്റാര്‍ എന്നതിനേക്കാള്‍ സുഹൃത്തായ ഒരു സഹതാരത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടുന്നതുപോലെ, പ്രത്യേകതകളുള്ള ഒരു പുതിയ അനുഭവമാണ് എനിക്ക് ലഭിച്ചത്. ഒരു സുഹൃത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ നര്‍മ്മബോധവും കരുതലും എടുത്തുപറയണം. വേറെ ലെവല്‍. ബഹുമാനിക്കേണ്ടതും കണ്ടുപഠിക്കേണ്ടതുമാണ്. ഈ സ്‌നേഹത്തിന് നന്ദി മമ്മൂക്കാ’ ജയ് ട്വിറ്ററില്‍ കുറിച്ചു.
actor jai about mammootty
