Connect with us

​ഗോവിന്ദയുടെ കടുത്ത ആരാധികയായ മന്ത്രി പുത്രി, ജോലിക്കാരിയായി വേഷം മാറി നടന്റെ വീട്ടിൽ താമസിച്ചത് 20 ദിവസത്തോളം!; ഒടുക്കം പിടിക്കപ്പെട്ടത് ഇങ്ങനെ; വെളിപ്പെടുത്തി നടന്റെ ഭാര്യ സുനിത

Actor

1990 കളിൽ നിരവധി ആരാധകരുണ്ടായിരുന്ന, ബോളിവുഡിൽ തിളങ്ങി നിന്നിരുന്ന താരമാണ് ​ഗോവിന്ദ. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീ ആരാധകരായിരുന്നു താരത്തിനുണ്ടായിരുന്നത്. അന്ന് നടന്റെ വീട്ടിന് ചുറ്റും സിനിമാ സെറ്റുകൾക്കും പുറത്തും നടനെ കാണാനായി തടിച്ച് കൂടുന്നതെല്ലാം പതിവ് കാഴ്ചയായിരുന്നു.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഭാര്യ ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവെ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. 1990-കളിൽ ഗോവിന്ദയുടെ കടുത്ത ആരാധികയായിരുന്ന ഒരു സ്ത്രീ വീട്ടുജോലിക്കാരിയായി അഭിനയിച്ച് 20 ദിവസത്തോളം തങ്ങളുടെ വീട്ടിനുള്ളിൽ താമസിച്ചുവെന്നാണ് സുനിത പറയുന്നത്.

ആരാദകരുടെ ശല്യത്തെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു സുനിതയുടെ പ്രതികരണം. വീട്ടുജോലിക്കാരിയെന്ന രീതയിൽ ഒരു ആരാധിക ഞങ്ങളുടെ വീട്ടിൽ ജോലിക്കായി വന്നിരുന്നു. കണ്ടപ്പോൾ തന്നെ ഒരു നല്ല കുടുംബത്തിൽ നിന്നുള്ള ആളാണെന്ന് മനസിലായി. അന്ന് താൻ ചെറുപ്പമായിരുന്നു.

അതുകൊണ്ട് തന്നെ എനിക്ക് അവളുടെ പ്രവൃത്തികളിൽ സംശയം തോന്നി. അവൾ വളരെ വൈകിയും എഴുന്നേറ്റു ഗോവിന്ദിനെ കാത്തുനിൽക്കാറുണ്ടായിരുന്നു. അത് എന്നെ ഞെട്ടിച്ചു. അങ്ങനെ ഞാൻ ഇവരെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങി. പിന്നീട് നടന്ന കാര്യങ്ങൾ ഏറെ ഞെട്ടിക്കുന്നതായിരുന്നു.

ആ സത്യങ്ങൾ അറിഞ്ഞ് ശരിക്കും ഞെട്ടി. അവൾ അന്നത്തെ ഒരു മന്ത്രിയുടെ മകളായിരുന്നു. പിന്നാലെ ഞാൻ വീട്ടിലുള്ളവരോട് കാര്യം പറഞ്ഞു. ശേഷം ഇതെല്ലാം വച്ച് ചോദ്യം ചെയ്തപ്പോൾ ആദ്യമൊന്നും സമ്മതിച്ചില്ലെങ്കിലും പിടിച്ച് നിൽക്കാനാകാതെ ഒടുക്കം പൊട്ടിക്കരഞ്ഞു. ശേഷം താൻ ഗോവിന്ദയുടെ ആരാധികയാണെന്നും അദ്ദേഹത്തെ കാണാനും സമയം ചെലവഴിക്കാനുമൊക്കെയാണ് ഈ കടുംകൈ ചെയ്തതെന്നുമാണ് അവൾ പറഞ്ഞത്.

പിന്നാലെ നാല് കാറുകളുടെ അകമ്പടിയോടെ അവളുടെ അച്ഛൻ വന്നു. മകളെ കൂട്ടിക്കൊണ്ടുപോകാൻ വന്നതായിരുന്നു അയാൾ. ഗോവിന്ദയ്ക്ക് അക്കാലത്തുണ്ടായ ആരകാധകർ ഇത്തരത്തിലുള്ളതായിരുന്നു. ചിലപ്പോൾ ഇന്നത്തെ വൻ താരങ്ങൾക്ക് പോലും ഇത്രയും വൈൽഡ് ഫാൻസ് കാണില്ലാ എന്നും സുനിത പറയുന്നു.

More in Actor

Trending

Recent

To Top