News
കൊ ലയ്ക്ക മുമ്പ് ദര്‍ശന്‍ പബ്ബില്‍; നടന്‍ ചിക്കണ്ണയെ ഒരു മണിക്കൂറിലേറെ ചോദ്യം ചെയ്ത് പോലീസ്; അന്നത്തെ സംഭവങ്ങള്‍ പുനരാവിഷ്‌കരിക്കുമെന്നും വിവരം
കൊ ലയ്ക്ക മുമ്പ് ദര്‍ശന്‍ പബ്ബില്‍; നടന്‍ ചിക്കണ്ണയെ ഒരു മണിക്കൂറിലേറെ ചോദ്യം ചെയ്ത് പോലീസ്; അന്നത്തെ സംഭവങ്ങള്‍ പുനരാവിഷ്‌കരിക്കുമെന്നും വിവരം
യുവാവിനെ മര്‍ദ്ദിച്ച് കൊ ലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് പ്രശസ്ത ഹാസ്യതാരം ചിക്കണ്ണയെ പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരിക്കുകയാണ്. ചിക്കണ്ണ കേസില്‍ സാക്ഷിയായേക്കും. കഴിഞ്ഞ ദിവസം ചിക്കണ്ണയെ പോലീസ് ഒരു മണിക്കൂറിലേറെ ചോദ്യം ചെയ്തുവെന്നാണ് വിവരം. ജൂണ്‍ എട്ടിന് രേണുകാസ്വാമിയെ ദര്‍ശന്റെ ഗുണ്ടകള്‍ പിടിച്ചുകൊണ്ടു വരുമ്പോള്‍ നടനൊപ്പം ചിക്കണ്ണയും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
രേണുകാസ്വാമിയെ മര്‍ദിക്കാനായി ഷെഡ്ഡിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ ദര്‍ശനും ചിക്കണ്ണയും നഗരത്തിലെ പബ്ബില്‍ ആയിരുന്നു. ഇവിടെ നിന്നും രേണുകാസ്വാമിയെ മര്‍ദിച്ച് അവശനാക്കിയിട്ടിരുന്ന ഷെഡ്ഡിലേക്കാണ് ദര്‍ശന്‍ പോയത്. ഇവിടെ നിന്ന് ദര്‍ശന്‍ തിരികെ പബ്ബിലേക്ക് പോയി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി ദര്‍ശനേയും ചിക്കണ്ണയേയും ഈ പബ്ബിലേക്കെത്തിച്ച് അന്നത്തെ സംഭവങ്ങള്‍ പുനരാവിഷ്‌കരിക്കും.
ഈ മാസം എട്ടിനാണ് ചിത്രദുര്‍ഗ സ്വദേശിയായ രേണുകാ സ്വാമിയെ കൊല പ്പെടുത്തുന്നത്. ഒന്‍പതിന് കാമാക്ഷിപാളയത്തെ ഓടയില്‍നിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. പവിത്ര ഗൗഡ ദര്‍ശനുമായി വഴിവിട്ട ബന്ധമുണ്ടെന്ന തരത്തില്‍ കന്നഡ സിനിമാ ലോകത്ത് ചര്‍ച്ചകള്‍ സജീവമാണ്. ഇത്തരത്തില്‍ ഗോസിപ്പുകള്‍ നിലനില്‍ക്കെ ‘ചലഞ്ചിങ് സ്റ്റാര്‍ എന്നറിയപ്പെടുന്ന ദര്‍ശനുമായി പത്തുവര്‍ഷത്തെ ബന്ധം’ എന്നപേരില്‍ ഇന്‍സ്റ്റഗ്രാമില്‍ റീല്‍ പോസ്റ്റുചെയ്തിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ പവിത്ര ഗൗഡയുടെ മകളുടെ വിവാഹത്തോടനുബന്ധിച്ച് ആയിരുന്നു പോസ്റ്റ്. ഇതിനെ വിമര്‍ശിച്ച് ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മി, പവിത്രയും അവരുടെ ഭര്‍ത്താവുമൊത്തുളള ചിത്രങ്ങള്‍ സാമൂഹികമാധ്യമത്തില്‍ പോസ്റ്റുചെയ്തു. ദര്‍ശന്റെ കടുത്ത ആരാധകനായ രേണുകാസ്വാമി പവിത്രയെക്കുറിച്ച് സാമൂഹികമാധ്യമത്തില്‍ മോശം കമന്റിട്ടു.
പവിത്ര, ദര്‍ശനെയും ഭാര്യ വിജയലക്ഷ്മിയെയും അകറ്റുന്നെന്നാരോപിച്ചായിരുന്നു ഇത്. പിന്നാലെ പവിത്രയെക്കുറിച്ച് രേണുകാസ്വാമിയുടെ മോശം കമന്റുകള്‍ നിരന്തരം വരാന്‍തുടങ്ങിയതോടെ ഇദ്ദേഹത്തെ വകവരുത്താന്‍ പവിത്ര തീരുമാനിക്കുകയായിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. നിരവധി താരങ്ങളാണ് രേണുകാസ്വാമിയ്ക്കും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ജനിക്കാനിരിക്കുന്ന കുഞ്ഞിനും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടത്.
