Bollywood
റിയാലിറ്റി ഷോയിൽ അവതാരകയാക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തി ബ ലാത്സംഗം ചെയ്തു; നടൻ അജാസ് ഖാനെതിരെ പരാതി
റിയാലിറ്റി ഷോയിൽ അവതാരകയാക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തി ബ ലാത്സംഗം ചെയ്തു; നടൻ അജാസ് ഖാനെതിരെ പരാതി
Published on

പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ അവതാരകയാക്കാമെന്ന് പറഞ്ഞും അജാസ് ഖാൻ തന്നെ ബ ലാത്സംഗം ചെയ്തെന്നാണ് യുവതി പറയുന്നത്. മുംബൈയിലെ ചാർകോപ്പ് പോലീസ് സ്റ്റേഷനിൽ ആണ് യുവതി പരാതി നൽകിയത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹൗസ് അറസ്റ്റ് എന്ന ഷോയിൽ മത്സരാർത്ഥികളോട് ലൈം ഗികതയുടെ അതിപ്രസരമുള്ള ചോദ്യങ്ങൾ ചോദിച്ചതിന് അജാസ് ഖാനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത കേസും വന്നിരിക്കുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചാർകോപ്പ് പോലീസ് അജാസ് ഖാനെതിരെ ബ ലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു.
ഭാരതീയ ന്യായ സംഹിതയുടെ (BNS) 64, 64(2എം), 69, 74 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഷൂട്ടിംഗിനിടെ അജാസ് ആദ്യം യുവതിയോട് വിവാഹാഭ്യർത്ഥന നടത്തുകയും പിന്നീട് ഇവരുടെ വീട്ടിലെത്തി ബ ലാത്സംഗം ചെയ്തുവെന്നുമാണ് പരാതിയിൽ പറയുന്നത്.
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലും ആലിയ അരങ്ങേറ്റം കുറിച്ചിരുന്നു. കാൻ റെഡ് കാർപറ്റിലെ...
ബോളിവുഡ് നടൻ മുകുൾ ദേവ്(54) അന്തരിച്ചു. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. കുറച്ചുനാളായി അസുഖ ബാധിതനായി ഐസിയുവിൽ ആയിരുന്നു. വിന്ദു ധാര...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...