വിജയ് നായകനായി എത്തുന്ന അറുപത്തിയാറാമത് ചിത്രം വാരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. എക്സികുട്ടീവ് ലുക്കിലാണ് വിജയ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍ ഈ ലുക്ക് ഓട്ടോ എന്ന ടെക്സ്റ്റൈല്‍ ബ്രാന്‍ഡിന് വേണ്ടി, അതിന്റെ ബ്രാന്‍ഡ് അംബാസ്സഡര്‍മാരില്‍ ഒരാളായ ദുല്‍ഖറിന്റെ ഫോട്ടോഷൂട്ടില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന മട്ടിലുള്ള ആരോപണവും ഒപ്പം ഇതേ ലുക്കില്‍ ദുല്‍ഖര്‍ ഇരിക്കുന്ന ഒരു ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇപ്പോഴിതാ ആ വാദം തെറ്റാണെന്നു വ്യക്തമാക്കിക്കൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത് ഓട്ടോ എന്ന ടെക്സ്റ്റൈല്‍ ബ്രാന്‍ഡിന്റെ ഒഫീഷ്യല്‍ ടീം തന്നെയാണ്.
വാരിസ് ലുക്ക് കോപ്പി അല്ലെന്നും, അതേ ലുക്കില്‍ ദുല്‍ഖര്‍ ഇരിക്കുന്ന ഫോട്ടോ ആരോ വ്യാജമായി ഉണ്ടാക്കിയതാണെന്നും അവര്‍ വെളിപ്പെടുത്തി. ദളപതി വിജയ്ക്കും, വാരിസ് എന്ന ചിത്രത്തിനും അവര്‍ വിജയാശംസകളും നേര്‍ന്നിട്ടുണ്ട്. സൂപ്പര്‍ ഹിറ്റ് തെലുങ്കു സംവിധായകന് വംശി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള തെലുങ്കു നിര്‍മ്മാതാവായ ദില്‍ രാജുവാണ്.
പ്രകാശ് രാജ്, പ്രഭു, ശാം, യോഗി ബാബു, ജയസുധ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ദളപതി ഇരട്ട വേഷമാണ് ചെയ്യുന്നതെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രശ്മിക മന്ദാനയാണ് ഇതില്‍ ദളപതിയുടെ നായികാ വേഷം ചെയ്യുന്നത്. ബോസ് തിരിച്ചു വരുന്നു എന്ന ക്യാപ്ഷനോടെയാണ് ഇതിലെ വിജയ്യുടെ മൂന്നു ലുക്കുകള്‍ പുറത്തു വിട്ടത്.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾക്ക് തുടക്കം. ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിന്...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...