Actor
എന്തൊരു മനുഷ്യൻ, മഹാ നടനാണ് മോഹൻലാൽ… അദ്ദേഹം എന്നെ അദ്ഭുതപ്പെടുത്തി; രജനികാന്ത്
എന്തൊരു മനുഷ്യൻ, മഹാ നടനാണ് മോഹൻലാൽ… അദ്ദേഹം എന്നെ അദ്ഭുതപ്പെടുത്തി; രജനികാന്ത്
മോഹൻലാൽ മഹാ നടനാണെന്നും അദ്ദേഹം തന്നെ അദ്ഭുതപ്പെടുത്തിയെന്നും രജനികാന്ത്. ‘‘എന്തൊരു മനുഷ്യൻ, മഹാ നടനാണ് മോഹൻലാൽ. അദ്ദേഹം എന്നെ അദ്ഭുതപ്പെടുത്തി.’’–പ്രസംഗത്തിനിടെ രജനി പറഞ്ഞു.
‘ജയിലർ’ ഓഡിയോ ലോഞ്ചിനിടെയാണ് മോഹൻലാലിനെ പ്രശംസിച്ച് രജനി രംഗത്തുവന്നത്.
രജനികാന്തിനോടുള്ള ഇഷ്ടം കൊണ്ടാണ് കഥ പോലും കേൾക്കാതെ ഈ സിനിമയില്‍ അഭിനയിക്കാൻ മോഹൻലാൽ സമ്മതിച്ചതെന്ന് സംവിധായകൻ നെൽസണും വെളിപ്പെടുത്തി.
‘‘മോഹൻലാൽ സർ എന്നെ നേരിട്ടുവിളിച്ചാണ് സിനിമയില്‍ അഭിനയിക്കാമെന്ന് പറയുന്നത്. കഥയുടെ മികവുകൊണ്ടല്ല, രജനി സാറിനോടുള്ള ഇഷ്ടം കൊണ്ടാണ് അദ്ദേഹം വരാമെന്ന് സമ്മതിച്ചത്. അതുകൊണ്ട് തന്നെ നമ്മൾ ഈ ചാൻസ് എടുത്ത് അദ്ദേഹത്തെ ദുരപയോഗം ചെയ്യരുതെന്നും നിർബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിനു വേണ്ടതെന്തോ അത് കൃത്യമായി സിനിമയിൽ ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു.’’–നെൽസന്റെ വാക്കുകൾ.
ഇതാദ്യമായാണ് മോഹൻലാലും രജനികാന്തും ഒന്നിച്ച് അഭിനയിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തിയറ്ററുകളിൽ എത്തുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലർ.
സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്.
