Actor
പടിക്കെട്ടില്‍ രണ്ടര മണിക്കൂര്‍ ഞങ്ങള്‍ വരുന്നതും കാത്തിരുന്നു; ആദ്യമായി എന്റെയും ഭാര്യയുടേയും തലയില്‍ കൈവെച്ച് അനുഗ്രഹിച്ചത് സാറായിരുന്നു; ജയറാം
പടിക്കെട്ടില്‍ രണ്ടര മണിക്കൂര്‍ ഞങ്ങള്‍ വരുന്നതും കാത്തിരുന്നു; ആദ്യമായി എന്റെയും ഭാര്യയുടേയും തലയില്‍ കൈവെച്ച് അനുഗ്രഹിച്ചത് സാറായിരുന്നു; ജയറാം
ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാൻ നിരവധി പേരാണ് എത്തികൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലായി നടൻ ജയറാമും എത്തിയിരിക്കുകയാണ്. 35 വര്‍ഷത്തിലേറെയായി തനിക്ക് ഉമ്മന്‍ചാണ്ടിയുമായി ബന്ധമുണ്ട് എന്നാണ് ജയറാം പറയുന്നത്. തന്റെ വിവാഹ റിസപ്ഷന് മുമ്പ് രണ്ട് മണിക്കൂര്‍ ടൗണ്‍ഹാളില്‍ അദ്ദേഹം കാത്തിരുന്നതിനെ കുറിച്ചും ജയറാം മാധ്യമങ്ങളോട് വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടിയുടെ ലാളിത്യത്തെ കുറിച്ച് ഞാനായി ഒന്നും പറയേണ്ട കാര്യമില്ല. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മൊത്തം അറിയുന്ന കാര്യമാണിത്. 1992 സെപ്റ്റംബര്‍ ഏഴിനായിരുന്നു എന്റെ വിവാഹം. എട്ടാം തീയതി എറണാകുളം ടൗണ്‍ഹാളില്‍ ഒരു റിസപ്ഷനുണ്ടായിരുന്നു. ആറര മണിക്കായിരുന്നു എല്ലാവരേയും ക്ഷണിച്ചിരുന്നത്.
നാലരയായപ്പോള്‍ ടൗണ്‍ഹാളില്‍ നിന്ന് ഒരു വിളിവന്നു, ഒരാള്‍ വന്ന് കാത്തിരിക്കുന്നുണ്ടെന്ന് പറഞ്ഞ്. ആരാണെന്ന് ചോദിച്ചപ്പോള്‍ പുതുപ്പള്ളി എംഎല്‍എ ഉമ്മന്‍ചാണ്ടി സാറാണെന്ന് മറുപടി ലഭിച്ചു. ആ സമയത്ത് ടൗണ്‍ഹാള്‍ തുറന്നിട്ടില്ല.
അതിന്റെ പടിക്കെട്ടില്‍ രണ്ടര മണിക്കൂര്‍ ഞങ്ങള്‍ വരുന്നതും കാത്തിരുന്ന് ആദ്യമായി എന്റെയും ഭാര്യയുടേയും തലയില്‍ കൈവെച്ച് അനുഗ്രഹിച്ചത് സാറായിരുന്നു. ഇതുപോലെ എത്രയെത്രയോ മുഹൂര്‍ത്തങ്ങള്‍ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്.
എന്റെ മകന് ആദ്യമായി ഒരു സംസ്ഥാന ചലച്ചിത്ര പുരസ്കാരം വാങ്ങിയത് അദ്ദേഹത്തിന്റെ കൈകളില്‍ നിന്നാണ്. ഈ പള്ളിയില്‍ തന്നെയാണ് പെരുന്നാളിന് അദ്ദേഹത്തിനൊപ്പം വന്നിട്ടുള്ളത്. ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിവസം ഞാന്‍ ഫോണ്‍ ചെയ്തപ്പോള്‍ അച്ചുവാണ് എടുത്തത്
അച്ഛന് സംസാരിക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞു. കുറച്ചുകഴിഞ്ഞ് വീഡിയോകോളില്‍ വരാമെന്നും ഒന്ന് കൈവീശിക്കാണിച്ചാല്‍ മാത്രം മതിയെന്നും ഞാന്‍ പറഞ്ഞു. അപ്പോള്‍ത്തന്നെ വിളിച്ചു. അദ്ദേഹം എന്നെ അനുഗ്രഹിക്കുന്നപോലെ രണ്ടുകൈകളും ഉയര്‍ത്തിക്കാണിച്ചു എന്നാണ് ജയറാം പറയുന്നത്.
