സല്മാന് ഖാനുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ തനിക്കെതിരെ പ്രചരിക്കുന്ന കഥകളില്‍ പ്രതികരിച്ച് സറീന് ഖാന്.
സല്മാന് ഖാന് അല്ല ബോളിവുഡില്‍ അവസരങ്ങള്‍ ഉണ്ടാക്കി തന്നത്. തന്റെ വിജയത്തില്‍ താന്‍ മാത്രമാണ് പ്രയത്നിച്ചതെന്നും കെട്ടുകഥകള്‍ ഉണ്ടാക്കുന്നവര്‍ അത് മനസ്സിലാക്കണമെന്നും സറീന് ഖാന് പറയുന്നു. മാധ്യമത്തിന് നൽകി അഭിമുഖത്തിലാണ് സറീന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സറീന് സിനിമകളില്‍ അവസരങ്ങള്‍ ലഭിക്കാന്‍ സല്മാന് ഖാന് വേണ്ടത് ചെയ്യുന്നുണ്ട് എന്ന തരത്തിലുള്ള വാദങ്ങളായിരുന്നു ബോളിവുഡില്‍ ഉണ്ടായിരുന്നത്. ‘സല്‍മാനോട് നന്ദിയുള്ള വ്യക്തിയാണ്. കാരണം ‘വീര്‍’ എന്ന സിനിമയില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരിക്കലും സിനിമയില്‍ എത്തില്ലായിരുന്നു. അദ്ദേഹം എനിക്ക് വീറിലൂടെ സിനിമയിലേക്കുള്ള വാതില്‍ തുറന്നു തന്നു. സല്മാന് ഒരു അത്ഭുത വ്യക്തിയാണ്’.- സറീന് പറഞ്ഞു.
സല്‍മാന്റെ പുറകില്‍ കുരങ്ങനെപ്പോലെ നടക്കാനും ചെറിയ കാര്യങ്ങള്‍ക്ക് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാനും കഴിയില്ല. എന്നാല്‍ എല്ലാവരും കരുതുന്നത് ഞാന്‍ ചെയ്യുന്ന എല്ലാ ജോലികളും അദ്ദേഹത്തിലൂടെയാണ് ലഭിക്കുന്നതെന്നാണ്. അത് ശരിയല്ല. സല്മാന് എന്റെ സുഹൃത്താണ്. ഒരു ഫോണ്‍ അകലെ ഉണ്ടാകാറുണ്ട്. പക്ഷേ ഞാന്‍ അദ്ദേഹത്തെ ശല്യം ചെയ്യാറില്ല.-സറീന് കൂട്ടിച്ചേര്‍ത്തു’.
സല്മാന് ഖാന് നായകനായ ‘വീര്‍’ എന്ന ചിത്രത്തിലൂടെയാണ് സറിന് ഖാന് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രം പരാജയമായിരുന്നെങ്കിലും സല്മാന് സറീന് ജോഡിക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്‍ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...
സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഈ വിഷയത്തിൽ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ഈ...