എല്ലാവരുടെയും മുന്നില്‍ വെച്ച് ആ സംവിധായകൻ എന്നോട് മോശമായി പെരുമാറി… ഞാന്‍ പറയുന്നത് മാത്രം കേട്ടാല്‍ മതി, ഞാന്‍ തന്ന ഡയലോഗ് മാത്രം പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു; അർജുൻ അശോകൻ
എല്ലാവരുടെയും മുന്നില്‍ വെച്ച് ആ സംവിധായകൻ എന്നോട് മോശമായി പെരുമാറി… ഞാന്‍ പറയുന്നത് മാത്രം കേട്ടാല്‍ മതി, ഞാന്‍ തന്ന ഡയലോഗ് മാത്രം പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു; അർജുൻ അശോകൻ
എല്ലാവരുടെയും മുന്നില്‍ വെച്ച് ആ സംവിധായകൻ എന്നോട് മോശമായി പെരുമാറി… ഞാന്‍ പറയുന്നത് മാത്രം കേട്ടാല്‍ മതി, ഞാന്‍ തന്ന ഡയലോഗ് മാത്രം പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു; അർജുൻ അശോകൻ
താരപുത്രൻ എന്നതിലുപരി മലയാളികളുടെ ഇഷ്ട നടനാണ് അർജുൻ അശോകന്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളാണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചത്. ഇപ്പോഴിതാ സിനിമയിലെ പൊളിട്ടിക്കല്‍ കറക്ട്നസ് താന്‍ ശ്രദ്ധിക്കാറുണ്ടെന്ന് അര്ജുന് അശോകന്. തെറ്റാണ് എന്ന് തോന്നിയ കാര്യം സിനിമയില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. എന്ന് വച്ച് ഫുള്‍ സീന്‍ മാറ്റാനോ സിനിമയുടെ കഥ മാറ്റാനോ വേണ്ടി ഒന്നും പറഞ്ഞിട്ടില്ല എന്നാണ് അര്ജുന് പറയുന്നത്. ഇതിനൊപ്പം തന്നെ മാനസിമായി തളര്‍ത്തിയ അനുഭവവും താരം പറയുന്നുണ്ട്.
”നമുക്ക് ശരി എന്ന് തോന്നുന്ന പരിപാടി പറയും. നമുക്ക് തെറ്റാണെന്ന് തോന്നിയ കാര്യം പറഞ്ഞിട്ടുണ്ട്. അത്രമാത്രമേ നോക്കിയിട്ടുള്ളു. അതിന് വേണ്ടി ഫോക്കസ് ചെയ്ത് നമ്മള് കഥ മാറ്റാനോ സീന്‍ മാറ്റാനോ പോയിട്ടില്ല. അത് ഒരാള്‍ക്ക് ഹേര്‍ട്ട് ആകാത്ത രീതിയില്‍ എങ്ങനെ മാറ്റാം എന്ന് നോക്കിയിട്ടുണ്ട്.”
”അല്ലാതെ ഇതിന് വേണ്ടി ഫോക്കസ് ചെയ്ത് എല്ലാം മാറ്റി പിടിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്. കഥാപാത്രം കഥയില്‍ എങ്ങനെയാണോ അതെല്ലാം ഞാന്‍ ചെയ്യാറുണ്ട്. എന്നാല്‍ എന്തും ചെയ്യും എന്നല്ല. ഇഷ്ടപ്പെട്ട് ഓകെയാണെങ്കില്‍ അത് ചെയ്യും. എല്ലാവരും അങ്ങനെ തന്നെയല്ലേ. ഇഷ്ടപ്പെടാത്ത ക്യാരക്ടര്‍ ആരും ചെയ്യില്ലാലോ.” ”ഒരിക്കല്‍ ഒരു സംവിധായകനോട് സജഷന്‍ ചോദിച്ചിരുന്നു. എന്നാല്‍ എല്ലാവരുടെയും മുന്നില്‍ വച്ച് അദ്ദേഹം എന്നോട് മോശമായി പെരുമാറി. ‘ഞാന്‍ പറയുന്നത് മാത്രം കേട്ടാല്‍ മതി, ഞാന്‍ തന്ന ഡയലോഗ് മാത്രം പറഞ്ഞാല്‍ മതി’ എന്ന് പറഞ്ഞു. അപ്പോള്‍ നമ്മള് മാനസികമായി തളരും.”
”പിന്നീട് അടുത്ത പടം തൊട്ട് ഡയലോഗ് പഠിച്ച് പറയാന്‍ തുടങ്ങി. സജഷന്‍സ് പറയാന്‍ പറ്റും എന്ന് തോന്നുന്ന സംവിധായകരോട് പറയും. അവര്‍ ഓകെ ആണെങ്കില്‍ ചെയ്യും ഇല്ലെങ്കില്‍ ഇല്ല” എന്നാണ് അര്ജുന് അശോകന് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്.
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...