പ്രശ്നങ്ങള്‍ കൃത്യമായി പഠിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കി എന്നൊക്കെ കേള്‍ക്കുന്നു… നിലവില്‍ ഉണ്ടായ പ്രശ്നങ്ങള്‍ പോലും അന്വഷിക്കാതെയാണോ റിപ്പോര്‍ട്ട് തയ്യാറാക്കിയത്; നവജിത്ത് നാരായണ്‍
പ്രശ്നങ്ങള്‍ കൃത്യമായി പഠിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കി എന്നൊക്കെ കേള്‍ക്കുന്നു… നിലവില്‍ ഉണ്ടായ പ്രശ്നങ്ങള്‍ പോലും അന്വഷിക്കാതെയാണോ റിപ്പോര്‍ട്ട് തയ്യാറാക്കിയത്; നവജിത്ത് നാരായണ്‍
പ്രശ്നങ്ങള്‍ കൃത്യമായി പഠിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കി എന്നൊക്കെ കേള്‍ക്കുന്നു… നിലവില്‍ ഉണ്ടായ പ്രശ്നങ്ങള്‍ പോലും അന്വഷിക്കാതെയാണോ റിപ്പോര്‍ട്ട് തയ്യാറാക്കിയത്; നവജിത്ത് നാരായണ്‍
കാസ്റ്റിംഗ് കൗച്ച് നേരിട്ടതിനെ കുറിച്ച് തുറന്നു പറഞ്ഞ യുവനടന് നവജിത്ത് നാരായണന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായിരുന്നു. വേഷത്തിനായി സമീപിച്ചപ്പോള്‍ സംവിധായകന് തുടയില്‍ കൈ വെച്ച് അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചെന്നും അയാളുടെ ചെവിക്കല്ലിന് പൊട്ടിക്കുകയാണ് താന്‍ ചെയ്തതെന്നുമാണ് രണ്ട് വര്‍ഷം മുമ്പ് നവജിത്ത് തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ തുറന്നു പറഞ്ഞത്.
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതിയായ ഹേമ കമ്മിഷന് ഇക്കാര്യത്തെ കുറിച്ച് ഇതുവരെ അന്വേഷിച്ചിട്ടില്ല എന്നാണ് നവജിത്ത് ഇപ്പോള്‍ പറയുന്നത്. ഹേമ കമ്മീഷന് വെറും പ്രഹസനമാണോ എന്നും സിനിമാ മേഖലയില്‍ പ്രശ്നങ്ങള്‍ നേരിടുന്നത് സ്ത്രീകള്‍ മാത്രമല്ലെന്നും വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് നവജിത്ത്.
നവജിത്ത് നാരായണിന്റെ കുറിപ്പ്:
കൃത്യമായി പറഞ്ഞാല്‍ 2 വര്‍ഷം മുമ്പ് ഞാന്‍ ഒരു കാര്യം തുറന്നു പറഞ്ഞായിരുന്നു സിനിമയില്‍ പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും പലപ്രശ്നങ്ങളും അനുഭവിക്കുന്നുണ്ട് എന്ന്. അന്നെനിക്ക് കുറേ പേരുടെ സ്പോര്‍ട്ട് കിട്ടിയെങ്കിലും അതിലേറെ പഴിചാരലുകളും കിട്ടിയിരുന്നു.
എനിക്ക് മാനസികമായി പല വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടുണ്ട് അങ്ങനെ തുറന്നു പറഞ്ഞതിന്. പല സോഷ്യല്‍ മീഡിയ ചാനലുകളില്‍ സപ്പോര്‍ട്ടും ചെയ്തിട്ടുണ്ട്. എനിക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്. കളിയാക്കലുകള്‍ അനുഭവിച്ചിട്ടുണ്ട്…… ഇപ്പോള്‍ ഞാന്‍ പറയാന്‍ വന്നത് അതൊന്നുമല്ല. സര്‍ക്കാര്‍ ഒരു കോടിയില്‍ ഏറെ ചിലവുമുടക്കി ഹേമ കമ്മീഷന് റിപ്പോര്‍ട്ട് തയ്യാറാക്കി എന്ന് പറയണു.
ഇത്തരം കാര്യങ്ങള്‍ വളരെ ഓപ്പണ്‍ ആയി തുറന്നു പറഞ്ഞിട്ടും എന്നെ ഒന്ന് വിളിക്കാനോ അത്തരം കാര്യങ്ങള്‍ അറിയണോ കമ്മീഷന്റെ ഭാഗത്തുന്നു ഉണ്ടായിട്ടില്ല. പിന്നെ എന്തു റിപ്പോര്‍ട്ടാണ് തയ്യാറാക്കിയത് അതും വെറും പ്രഹസനമായിരുന്നോ.
പ്രശ്നങ്ങള്‍ കൃത്യമായി പഠിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കി എന്നൊക്കെ കേള്‍ക്കുന്നു. നിലവില്‍ ഉണ്ടായ പ്രശ്നങ്ങള്‍ പോലും അന്വഷിക്കാതെയാണോ റിപ്പോര്‍ട്ട് തയ്യാറാക്കിയത്….. ഇപ്പഴും ആ തുറന്നു പറച്ചിലിന്റെ പ്രശ്നങ്ങള്‍ എന്നില്‍ നിന്നും വിട്ടുമാറീട്ടില്ല… പ്രിയപ്പെട്ട അധികാരികള്‍ കാണുമെന്ന പ്രതീക്ഷയുണ്ട്.
ആമി എന്ന ചിത്രത്തില്‍ ചങ്ങമ്പുഴയായി വേഷമിട്ട് സിനിമയില്‍ എത്തിയ താരമാണ് നവജിത്ത്. കോഴിപ്പോര്, മാമാങ്കം, പോരാട്ടം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആനന്ദ്. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ആനന്ദ് മലയാളികളുടെ പ്രിയങ്കരനാകുന്നത്. ടൈഗർ എന്ന ചിത്രത്തിലെ വില്ലൻ കഥാപാതാരമായ മുസാഫിറിനെ...
മിമിക്രിയിലൂടെ സിനിമയിലെത്തിയ കലാകാരനാണ് കലാഭവൻ റഹ്മാൻ. കലാഭവനിലെ മിമിക്സ് പരേഡാണ് റഹ്മാന് സിനിമയിലേയ്ക്കുള്ള വാതിൽ തുറന്നു കൊടുത്തത്. ഇപ്പോഴിതാ സിനിമകളിൽ സ്ഥിരമായി...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...