Actor
മദ്യപാനം അടക്കമുള്ള എന്റെ എല്ലാ ദുശീലങ്ങളും അതോടെ മാറി; മാംസ ആഹാരങ്ങള്‍ പോലും കഴിക്കാറില്ല; തുറന്ന് പറഞ്ഞ് ദിലീപ് ശങ്കര്‍
മദ്യപാനം അടക്കമുള്ള എന്റെ എല്ലാ ദുശീലങ്ങളും അതോടെ മാറി; മാംസ ആഹാരങ്ങള്‍ പോലും കഴിക്കാറില്ല; തുറന്ന് പറഞ്ഞ് ദിലീപ് ശങ്കര്‍

പ്രേക്ഷകരുടെ പ്രിയ നടനാണ് ദിലീപ് ശങ്കര്‍. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിയ്ക്കുന്ന അമ്മയറിയാതെ, സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സുന്ദരി എന്നീ സീരിയലുകളിലാണ് നടൻ ഇപ്പോൾ അഭിനയിക്കുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ മദ്യപാനം അടക്കമുള്ള തന്റെ എല്ലാ ദുശീലങ്ങളും എങ്ങനെയാണ് മാറിയത് എന്ന് നടന് തുറന്ന് പറയുകയാണ്
ഞാന്‍ പണ്ട് വലിയ ദൈവ വിശ്വാസിയൊന്നും ആയിരുന്നില്ല. അമ്പലങ്ങളില്‍ പോകും പ്രാര്‍ത്ഥിയ്ക്കും അത്ര തന്നെ. എന്നാല്‍ ഇപ്പോള്‍ മുടങ്ങാതെ പറ്റുമ്പോള്‍ എല്ലാം ചോറ്റാനിക്കരയില്‍ പോകാറുണ്ട്. ചോറ്റാനിക്കരയില്‍ മാത്രമല്ല മറ്റ് അമ്പലങ്ങളിലും. ഭക്തി ഉള്ളില്‍ നിന്ന് വന്നതോടെ മദ്യപാനം അടക്കമുള്ള എന്റെ എല്ലാ ദുശീലങ്ങളും മാറുകയായിരുന്നു.
പക്ഷെ അതൊന്നും ഞാന്‍ മനപൂര്‍വ്വം, ഇങ്ങനെയൊക്കെ ആകണം എന്ന് കരുതി ചെയ്തതല്ല, ആയി പോയതാണ്. ഓരോ ആളുകള്‍ക്ക് ഓരോ സമയം ഉണ്ടാവും. അപ്പോഴുള്ള മാറ്റമാണ്. അതെന്താണ് അങ്ങിനെ എന്ന് ചോദിച്ചാല്‍ പറയാനൊന്നും എനിക്കറിയില്ല. പക്ഷെ എന്നെ സംബന്ധിച്ച് എന്റെ ഭക്തിയിലൂടെ എനിക്ക് ഒരുപാട് ഗുണങ്ങളുണ്ടായി.
അഭിനയത്തിന് പുറമെ ബിസിനസ്സിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്ന ആളാണ് ദിലീപ് ശങ്കര്‍. മാജിക് ചപ്പാത്തി എന്ന റെഡി ടു കുക്ക് ചപ്പാത്തി ബിസിനസ് ആണ് നടത്തുന്നത്. അതിന് പുറമെ സിനിമകളിലും ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നുണ്ട്. നല്ല അവസരങ്ങള്‍ വന്നാല്‍ സിനിമ ചെയ്യും. നിലവില്‍ അമ്മ അറിയാതെ സുന്ദരി എന്നീ സീരിയല്‍ അല്ലാതെ മറ്റ് സീരിയലുകള്‍ കമ്മിറ്റ് ചെയ്തിട്ടില്ല എന്ന് ദിലീപ് ശങ്കര്‍ പറഞ്ഞു.
രാജ്യം കണ്ട ഏറ്റവും വലിയ തീ വ്രവാദി ആ ക്രമണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് രാജ്യം. പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് വെടിയേറ്റ് വീണവരും,...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
പ്രശസ്ത ടെലിവിഷൻ താരം ലളിത് മഞ്ചാണ്ഡയെ(48) മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം....