12 മണിക്ക് ഞാനും കൂട്ടുകാരും കൂടി എലിയുടെ ഹോസ്റ്റലിന് മുന്നിലെത്തി.. ഞങ്ങള്‍ കൈയില്‍ കരുതിയിരുന്ന മെഴുകുതിരികള്‍ കത്തിച്ച് ഹൃദയത്തിന്റെ രൂപത്തില്‍ എല്ലാവരും വരിയായി നിന്നു; ഭാര്യയ്ക്ക് നൽകിയ സര്‍പ്രൈസ് ഇതായിരുന്നു

സംവിധായകനായും നടനായും മലയാള സിനിമയിൽ ഒരിടം കണ്ടെത്തിയിരിക്കുകയാണ് ബേസില്‍ ജോസഫ്. 2017ലാണ് എലിസബത്തിന്റെ ബേസില്‍ വിവാഹം ചെയ്തത്.
തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ വച്ചാണ് എലിസബത്തും ബേസിലും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും.. എലിസബത്തിന് സര്‍പ്രൈസ് കൊടുത്തതിനെ കുറിച്ചാണ് ബേസില്‍ ഇപ്പോള്‍ പറയുന്നത്.
”തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ വച്ചാണ് എലിയെ പരിചയപ്പെടുന്നത്. ഞാന്‍ മൂന്നാം വര്‍ഷത്തിനു പഠിക്കുമ്പോഴാണ് എലി അവിടെ വരുന്നത്. അവളെ കണ്ടപ്പോള്‍ തന്നെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഒരു സാധാരണ കോളേജ് പ്രണയം പോലെയാണ് ഞങ്ങള്‍ തുടങ്ങിയത്. പക്ഷേ, വളരെ പെട്ടെന്ന് അതിന്റെ ആഴങ്ങള്‍ ഞങ്ങള്‍ക്ക് പരസ്പരം മനസിലായി.”
”ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്ന സമയത്ത് എലിയുടെ പിറന്നാളിന് ഞാന്‍ സിനിമാ സ്റ്റൈല്‍ ഞെട്ടിക്കല്‍ നടത്തിയതൊക്കെ ഇപ്പോഴും ഓര്‍മയുണ്ട്. അന്ന് രാത്രി 12 മണിക്ക് ഞാനും കൂട്ടുകാരും കൂടി എലിയുടെ ഹോസ്റ്റലിന് മുന്നിലെത്തി. ഞങ്ങള്‍ കൈയില്‍ കരുതിയിരുന്ന മെഴുകുതിരികള്‍ കത്തിച്ച് ഹൃദയത്തിന്റെ രൂപത്തില്‍ എല്ലാവരും വരിയായി നിന്നു.”
”ഹോസ്റ്റലിന്റെ മുകള്‍ നിലയില്‍ നിന്ന് എലി നോക്കുമ്പോള്‍ താഴെ മെഴുകുതിരികളുടെ പ്രകാശത്തില്‍ പ്രണയത്തിന്റെ ഹൃദയാവിഷ്കാരം പോലെ ഞങ്ങള്‍. സിനിമാ സ്റ്റൈലിലുള്ള അന്നത്തെ ബര്‍ത്ത് ഡേ ആഘോഷത്തെ കുറിച്ച് ഇപ്പോഴും അവള് പറയാറുണ്ട്. ഏഴു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഞങ്ങള്‍ വിവാഹിതരായത്.”
”ടീച്ച് ഫോര്‍ ഇന്ത്യ എന്ന എന്‍ജിഒയിലാണ് എലിസബത്ത് ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഞാന്‍ സിനിമയിലേക്ക് പോകാന്‍ തീരുമാനിച്ചപ്പോള്‍ പുള്ളിക്കാരി വലിയ പിന്തുണ തന്നു. സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ എലിക്ക് താല്പര്യമില്ല. പക്ഷേ, ഒരുപാട് സിനിമ കാണുന്നയാളാണ്” എന്നാണ് ബേസില്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...