Connect with us

നിങ്ങൾക്ക് അറിയുന്ന ആർക്കെങ്കിലും പ്രശ്നമുണ്ടായോ? ഒരു കേസ് എന്റെയടുത്ത് കൊണ്ടുവാ, ഞാൻ രക്ഷിച്ചു തരാം.. എന്നാൽ ഒരാൾ പോലും തന്റെ അടുത്ത് ഇതുവരെ വന്നിട്ടില്ല; സുരേഷ് ഗോപി

Actor

നിങ്ങൾക്ക് അറിയുന്ന ആർക്കെങ്കിലും പ്രശ്നമുണ്ടായോ? ഒരു കേസ് എന്റെയടുത്ത് കൊണ്ടുവാ, ഞാൻ രക്ഷിച്ചു തരാം.. എന്നാൽ ഒരാൾ പോലും തന്റെ അടുത്ത് ഇതുവരെ വന്നിട്ടില്ല; സുരേഷ് ഗോപി

നിങ്ങൾക്ക് അറിയുന്ന ആർക്കെങ്കിലും പ്രശ്നമുണ്ടായോ? ഒരു കേസ് എന്റെയടുത്ത് കൊണ്ടുവാ, ഞാൻ രക്ഷിച്ചു തരാം.. എന്നാൽ ഒരാൾ പോലും തന്റെ അടുത്ത് ഇതുവരെ വന്നിട്ടില്ല; സുരേഷ് ഗോപി

നടൻ എന്നതിലുപരി തികച്ച രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് സുരേഷ് ഗോപി. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് നിർണ്ണായക വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ മുൻ എം പി സുരേഷ് ഗോപി. ആ നിയമത്തിൽ ഒപ്പിട്ട എംപി ആണ് താൻ എന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിരിക്കുകയാണ്. ആ നിയമത്തെ എതിർത്ത പൗരനും ഈ നിയമ ഭേദഗതി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരുണ്ടെങ്കിൽ തന്റെയടുത്ത് സംസാരിക്കാമെന്ന് പലരോടും പറഞ്ഞതാണ് . എന്നാലൊരു കേസ് പോലും തന്റെയടുത്ത് വന്നില്ലെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാണിച്ചു.

പൗരന്മാരെ സംരക്ഷിക്കുക എന്നതാണ് ഒരു രാഷ്ട്രത്തിന്റെ പ്രഥമ ഉത്തരവാദിത്തം. അതിൽ ജാതി-മത ഭേദമില്ല. അഭയാർഥികളുടെ വിഷയത്തിൽ എല്ലാ രാജ്യങ്ങളിലും ചില നിബന്ധനകളുണ്ട്. അത്തരമൊരു നിബന്ധന മാത്രമേ ഇന്ത്യ മുന്നോട്ട് വെച്ചിട്ടുള്ളുവെന്നാണ് സുരേഷ് ഗോപിചൂണ്ടിക്കാണിക്കുന്നത് .

സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെയാണ് ;

നമ്മുടെ നാട്ടിൽ സിഎഎ നടപ്പിലാക്കി. ആ ആക്റ്റിൽ ഒപ്പിട്ട എംപി ആണ് താൻ. ആ നിയമത്തിനെതിരെ പ്രമേയം പാസാക്കിയ സംസ്ഥാനത്തിലെ അംഗം കൂടിയാണ് താൻ. കള്ളത്തരം എഴുന്നള്ളിച്ച് രാഷ്ട്രീയ ദുഷ്ടലാക്കോടെ ഈ ജനങ്ങളെ മുഴുവൻ കള്ളത്തരം പറഞ്ഞ് തെറ്റിക്കാൻ നോക്കിയിടത്ത് ഞാൻ കുറേ മുസ്ലിം കുടുംബങ്ങളോട് പറഞ്ഞു,

‘നിങ്ങൾക്ക് അറിയുന്ന ആർക്കെങ്കിലും പ്രശ്നമുണ്ടായോ? ഒരു കേസ് എന്റെയടുത്ത് കൊണ്ടുവാ, ഞാൻ രക്ഷിച്ചു തരാം’ എന്ന്. എന്നാൽ ഒരാൾ പോലും തന്റെ അടുത്ത് ഇത് വരെ വന്നിട്ടില്ല. പിന്നെ എന്തിനായിരുന്നു ഈ ഹ്യൂമൻ ക്രൈ എന്നാണ് താൻ ആലോചിക്കുന്നത് .

പൗരന്മാരുടെ ജീവിതം വെച്ച് കളിക്കരുത്. ഒരു രാഷ്ട്രത്തിന്റെ പ്രഥമ ഉത്തരവാദിത്തം പൗരനെ സംരക്ഷിക്കുക എന്നതാണ്. അതിന് ശേഷം മാത്രം മനുഷ്യത്വത്തെ സംരക്ഷിക്കുക. നിങ്ങൾ ക്രിസ്ത്യൻ ആണോ മുസ്ലിം ആണോ ബുദ്ധിസ്റ്റ് ആണോ എന്ന് നോക്കാൻ പറ്റില്ല. നിങ്ങൾ പൗരൻ മാത്രമാണ്. അഭയാർത്ഥി എന്ന ഇടം എല്ലാ രാജ്യങ്ങളും ഒരുക്കുന്ന ഡിപ്ലോമാറ്റിക് ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ആണ്. അതിനകത്ത് നമുക്ക് നിബന്ധനകളുണ്ട്. ആ നിബന്ധനകൾ മാത്രമേ ഇന്ത്യ മുന്നോട്ട് വെച്ചിട്ടുള്ളുവെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരിക്കുകയാണ്.

Continue Reading
You may also like...

More in Actor

Trending

Recent

To Top