Actor
രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാൾ… ഫഹദിനൊപ്പം അഭിനയിക്കുക എന്നെ സംബന്ധിച്ച് മികച്ച അനുഭവം; അല്ലു അർജുൻ
രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാൾ… ഫഹദിനൊപ്പം അഭിനയിക്കുക എന്നെ സംബന്ധിച്ച് മികച്ച അനുഭവം; അല്ലു അർജുൻ
‘പുഷ്പ’യിലൂടെ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ ഫഹദിന്റെ കഥാപാത്രത്തെ കുറിച്ചും അഭിനയത്തെ കുറിച്ചും അല്ലു അര്ജുന് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഭാഷ അറിയാത്ത ഒരു നടന് തെലുങ്ക് നന്നായി അറിയുന്ന പോലെയായിരുന്നു സംസാരിച്ചത് എന്നാണ് അല്ലു അര്ജുന് പറയുന്നത്.
ഫഹദ് ഒരു അസാമാന്യ നടനാണ്. ഇതൊരു സാധാരണ വില്ലന്‍ വേഷമല്ല. അതു കൊണ്ട് തന്നെ ഒരു മികച്ച നടനെ ആ വേഷം ചെയ്യുന്നതിന് ആവശ്യമായിരുന്നു. ഫഹദിനെ പോലെ സ്റ്റാര്‍ വാല്യുവും ഒപ്പം അഭിനയമികവുമുള്ള ഒരാളെയാണ് തേടിയിരുന്നത്. കഥാപാത്രത്തെ കുറിച്ച് ഫഹദിനോടു പറഞ്ഞപ്പോള്‍ അദ്ദേഹത്തിനതു ഇഷ്ടമായി, ചെയ്യാമെന്നു സമ്മതിക്കുകയും ചെയ്തു.
ഫഹദിനൊപ്പം അഭിനയിക്കുക എന്നത് തന്നെ സംബന്ധിച്ച് മികച്ച അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ മിക്ക സിനിമകളും താന്‍ കണ്ടിട്ടുണ്ട്, അവയിലെ പ്രകടനങ്ങളും ആസ്വദിച്ചിട്ടുണ്ട്. ഫഹദ് അഭിനയിക്കുന്നത് നേരില്‍ കാണാന്‍ സാധിച്ചത് സന്തോഷകരമായിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഫഹദ്.
അദ്ദേഹത്തിന്റെ രീതികള്‍ തന്നെ വല്ലാതെ ആകര്‍ഷിച്ചു. പ്രോംപ്റ്റ് ചെയ്ത് അഭിനയിക്കുന്ന രീതി അദ്ദേഹം സ്വീകരിക്കാറില്ലെന്നത് അദ്ഭുതപ്പെടുത്തി. തന്റെ ഡയലോഗുകള്‍ സ്വയം എഴുതി പഠിച്ചാണ് അദ്ദേഹം പറയുന്നത്. ഭാഷ അറിയാത്ത ഒരു നടന് അങ്ങനെ ചെയ്യുന്നത് താന്‍ ഒരിക്കലും കണ്ടിട്ടില്ല. തെലുങ്ക് നന്നായി അറിയുന്ന ആളെ പോലെയായിരുന്നു അദ്ദേഹത്തിന്റെ സംസാരം.
തനിക്കും സംവിധായകനും മറ്റു അണിയറപ്രര്‍ത്തകര്‍ക്കും അദ്ദേഹത്തോട് ആദരവാണ് തോന്നിയത് എന്നാണ് മനോരമ ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തില്‍ അല്ലു അര്ജുന് പറയുന്നത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്ജുന് എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
