സെക്യൂരിറ്റി ഗാര്‍ഡുകളെ മറികടന്നു , ഹൃത്വിക്കിനൊപ്പം ബലം പ്രയോഗിച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിച്ച് ആരാധകൻ, ദേഷ്യപ്പെട്ട് നടൻ; വീഡിയോ വൈറൽ
ബലം പ്രയോഗിച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനോട് ദേഷ്യപ്പെട്ട് നടന് ഹൃത്വിക് റോഷന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.
രണ്‍ബിര്‍ കപൂര്‍-ആലിയ ഭട്ട് ചിത്രം ‘ബ്രഹ്മാസ്ത്ര’ സിനിമ കണ്ട് മുംബൈയിലെ തിയേറ്ററില്‍ നിന്ന് മടങ്ങുകയായിരുന്നു താരം. ഹൃത്വിക്കിനൊപ്പം മക്കളായ ഹൃഹാന്‍ റോഷന്, ഹൃദ്ദാന് റോഷന് എന്നിവരും ഉണ്ടായിരുന്നു. മക്കള്‍ക്കൊപ്പം കാറിന് സമീപത്തേക്ക് താരം വരുന്നതും ഒരാള്‍ സെക്യൂരിറ്റി ഗാര്‍ഡുകളെ മറികടന്നെത്തി ഹൃത്വിക്കിനൊപ്പം ബലം പ്രയോഗിച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
ആരാധകന്റെ പ്രവര്‍ത്തിയില്‍ അസ്വസ്ഥനായ താരം നിങ്ങളെന്താണ് ചെയ്യുന്നതെന്ന് ചോദിക്കുന്നതും വീഡിയോയിലുണ്ട്.
അതേസമയം ഷാരൂഖ് ഖാനും സമാന സംഭവം നേരിടേണ്ടി വന്നിരുന്നു. മക്കളായ അബ്രാമിനും ആര്യനുമൊപ്പം എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്ത് കടക്കവെ, ഒരു ആരാധകന് സെല്‍ഫി എടുക്കാനായി താരത്തെ കടന്നു പിടിക്കുകയായിരുന്നു. എന്നാല്‍ മകന് ആര്യന് ഇടപെട്ട് ഷാരൂഖിനെ എയര്‍പോര്‍ട്ടിന് പുറത്തേക്ക് കൊണ്ടു പോവുകയായിരുന്നു.
വിക്രം വേദയുടെ റീമേക്ക് ചിത്രമാണ് ഹൃത്വിക് റോഷന്റെതായി റിലീസിന് ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 30ന് തിയേറ്ററില്‍ എത്തുന്ന ചിത്രത്തില്‍ സെയ്ഫ് അലിഖാന് ആണ് മറ്റൊരു നായകന്.
