അച്ഛൻ ശ്രീനിവാസനെ കുറിച്ച് ഒരു അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ പറയുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.
അലോപ്പതിക്കും മൈദയ്ക്കും ലോകത്തുള്ള എല്ലാത്തിനും എതിരാണ് അച്ഛൻ, പക്ഷെ നന്നായി സിഗരറ്റ് വലിക്കും എന്നാണ് ധ്യാൻ പറയുന്നത്. അസുഖം വന്നശേഷമാണ് അദ്ദേഹം അതെല്ലാം അച്ഛൻ നിർത്തിവെച്ചത് അത് വരെ അരു പറഞ്ഞാലും അദ്ദേഹം കേൾക്കില്ലായിരുന്നെന്നും ധ്യാൻ പറഞ്ഞു.
അലോപ്പതിയോട് എതിർപ്പുളള അച്ഛനെ താൻ നിർബന്ധിച്ചാണ് മരുന്ന് കഴിപ്പിച്ചിരുന്നതെന്ന് മുമ്പ് ധ്യാൻ പറഞ്ഞിട്ടുണ്ട്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഏറ്റവും പുതിയ സിനിമ ഐഡിയാണ്. നവാഗതനായ അരുൺ ശിവവിലാസമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. കലാഭവൻ ഷാജോൺ ജോണി ആന്റണി, ജയകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, ദിവ്യ പിള്ള, സിമു ചങ്ങനാശ്ശേരി, മനോഹരിയമ്മ, ജസ്ന്യ ജഗദീഷ്, ബേബി, ഷൈനി തുടങ്ങിയ താരനിര ഐഡി എന്ന ചിത്രത്തിൽ അണിനിരക്കുന്നുണ്ട്
മലയാളികൾക്ക് സുപരിചിതയായ നടിയാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പാർവതിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രശസ്ത നടനും എഴുത്തുകാരനുമായ രാജേഷ് വില്യംസ്(75) അന്തരിച്ചു. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ പെട്ടെന്ന് സ്ഥിതി ഗുരുതരമാകുകയും...