ഒരു വാളുമെടുത്തു ആളുകള്‍ക്ക് നേരെ അലറിക്കൊണ്ട് ചെല്ലും.. ബാങ്ക് കൊള്ളയടിച്ചു എല്ലാവരുടെയും പണം മോഷ്ടിക്കണമെന്നാണ് അവന്റെ ആഗ്രഹം; ഒടുവിൽ സെയ്ഫ് അലി ഖാന്റെ ആ വെളിപ്പെടുത്തൽ

സെയ്ഫ് അലി ഖാൻ – കരീന കപൂർ ദമ്പതികളുടെ മകൻ തൈമൂർ അലി ഖാൻ പട്ടൗഡി എന്ന നാല് വയസുകാരന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഒരു പ്രേത്യേക താല്പര്യമുണ്ട്. മകനെ ക്കുറിച്ച് സെയ്ഫ് പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ബാങ്ക് കൊള്ളയടിച്ചു എല്ലാവരുടെയും പണം മോഷ്ടിക്കുക എന്ന തൈമൂറിന്റെ ആഗ്രഹത്തെക്കുറിച്ചാണ് സെയ്ഫ് ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
സെയ്ഫ് – റാണി മുഖര്‍ജി എന്നിവര്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ബണ്ടി ഔര്‍ ബബ്ലി 2 എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഇരുവരും നടത്തിയ ഒരു അഭിമുഖത്തിലാണ് മകനെക്കുറിച്ചു രസകരമായ ഒരു കാര്യം സെയ്ഫ് പറഞ്ഞത്. അജയ് ദേവ്ഗണിന്റെ സിനിമ തന്‍ഹാജി കണ്ട ശേഷം തന്റെ കളിക്കുന്ന വാളുമായി നടപ്പാണ് തൈമൂര്‍ എന്നാണ് സെയ്ഫ് പറയുന്നത്.
‘തന്‍ഹാജി കണ്ട ശേഷം ഒരു വാളുമെടുത്തു ആളുകള്‍ക്ക് നേരെ അലറിക്കൊണ്ട് ചെല്ലുമായിരുന്നു തൈമൂര്‍. ഞാന്‍ അവനെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു, ഇതാണ് നല്ല ആള്, ഇത് കഥാപാത്രമാണ് എന്നെല്ലാം, എന്നാല്‍ അവന് പറയുന്നത് ‘എനിക്ക് ബാഡ് ഗയ് ആയാല്‍ മതി, എനിക്ക് ബാങ്ക് കൊള്ളയടിച്ചു എല്ലാവരുടെയും പണം മോഷ്ടിക്കണം’ എന്നാണു,’ സെയ്ഫ് അഭിമുഖത്തില്‍ പറയുന്നു. ഈ പ്രശ്നം തന്റെ കൈയ്യില്‍ നില്‍ക്കാത്തതുകൊണ്ട് ഭാര്യ കരീനയോട് ഇത് എങ്ങനെ എങ്കിലും തീര്‍പ്പാക്കണം എന്നു താന്‍ പറഞ്ഞിട്ടുണ്ട് എന്നും സെയ്ഫ് പറയുന്നു.
സെയ്ഫിന്റെ വിവരണം കേട്ടുകൊണ്ട് ചിരിയടക്കാൻ ആകാതെ ഇരിക്കുകയാണ് അടുത്ത് നടി റാണി മുഖർജി. സെയ്ഫ് അലി ഖാൻ – കരീന കപൂർ ദമ്പതികളുടെ മൂത്ത മകനാണ് തൈമൂർ. ഈ വര്‍ഷം ആദ്യം ഇരുവർക്കും രണ്ടാമത്തെ ആൺകുഞ്ഞു ജനിച്ചിരുന്നു. ജഹന്ഗീർ അലി ഖാൻ എന്നാണ് ദമ്പതികൾ കുഞ്ഞിനിട്ടിരിക്കുന്ന പേര്.
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...