Actor
അവള് അടുത്ത സുഹൃത്താണ്, നടിയില്‍ നിന്ന് ഞാൻ ആ കാര്യങ്ങൾ നേരിട്ട് അറിഞ്ഞു, ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നു; പക്ഷേ വിജയ് ബാബു വിഷയത്തില്‍ അങ്ങനെയല്ല; പൃഥ്വിരാജിന്റെ തുറന്ന് പറച്ചിൽ
അവള് അടുത്ത സുഹൃത്താണ്, നടിയില്‍ നിന്ന് ഞാൻ ആ കാര്യങ്ങൾ നേരിട്ട് അറിഞ്ഞു, ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നു; പക്ഷേ വിജയ് ബാബു വിഷയത്തില്‍ അങ്ങനെയല്ല; പൃഥ്വിരാജിന്റെ തുറന്ന് പറച്ചിൽ
നടി ആക്രമിക്കപ്പെട്ട കേസ് നിർണായക ഘട്ടത്തിൽ നിൽക്കുമ്പോൾ മുന്‍ ജയില്‍ ഡിജിപി ആര് ശ്രീലേഖയുടെ ഞെട്ടിപ്പിക്കുന്ന തുറന്ന് പറച്ചിൽ വിവാദമായിരിക്കുമ്പോൾ ഈ വിഷയത്തില്‍ തന്റെ നിലപാട് ആവര്‍ത്തിച്ച് പൃഥ്വിരാജ്. താന്‍ അതിജീവിതയ്ക്കൊപ്പമാണെന്ന് പൃഥ്വിരാജ് ആവര്‍ത്തിച്ച് വ്യക്തമാക്കി. കടുവ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന നിലപാട് പൃഥ്വിരാജ് ആവര്‍ത്തിച്ചത്.
നടിയില്‍ നിന്ന് എന്താണ് നടന്നതെന്ന് താന്‍ നേരിട്ട് കാര്യങ്ങള്‍ അറിഞ്ഞിരുന്നതാണ്. അവള് അടുത്ത സുഹൃത്താണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അതിജീവിതയില്‍ നിന്ന് തന്നെ വിവരങ്ങള്‍ അറിയാമായിരുന്നു. എന്നാല്‍ തനിക്ക് വിജയ് ബാബുവിന്റെ വിഷയത്തില്‍ ധാരണയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു
വിജയ് ബാബു പങ്കെടുത്ത അമ്മയുടെ യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നില്ലെന്നും പൃഥ്വി പറഞ്ഞു. അതിജീവിതയ്ക്കൊപ്പം ഞാന്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് അവര്‍ക്ക് നേരിട്ട സംഭവത്തെ കുറിച്ച് കൃത്യമായി അറിയാം. അവരോട് തന്നെ ചോദിച്ച് മനസ്സിലായതാണ്. ഈ പോരാട്ടത്തില്‍ അവര്‍ക്കൊപ്പം ഉറച്ച് നില്‍ക്കുന്നുവെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാവുമെന്നും പൃഥ്വിരാജ് പറഞ്ഞു. വിജയ് ബാബു പുതുമുഖ നടിയെ പീഡിപ്പിച്ച സംഭവത്തെ കുറിച്ച് എനിക്ക് വ്യക്തതയില്ല. അതേകുറിച്ച് നിങ്ങളെല്ലാവരും എഴുതിയിട്ടുള്ള, നിങ്ങളെല്ലാവരും കാണിച്ചിട്ടുള്ള, നിങ്ങളെല്ലാവരും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള വിവരങ്ങള്‍ മാത്രമേ എനിക്കും അറിയൂ. അതുവെച്ച് ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഞാന്‍ തയ്യാറെടുത്തിട്ടില്ല. ആ യോഗത്തില്‍ അമ്മയുടെ യോഗത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നില്ല. വിജയ് ബാബു അവിടെ പോകാന്‍ പാടുണ്ടോ എന്നൊന്നും അഭിപ്രായം പറയേണ്ടത് ഞാനല്ല. സംഘടനയുടെ പ്രവര്‍ത്തന രീതികളെ കുറിച്ചോ അല്ലാതെയോ എനിക്ക് അറിവില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
അതുകൊണ്ട് ആ സംഭവത്തിന്റെ ശരിതെറ്റുകളെ കുറിച്ച് തനിക്ക് പറയാനാവില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ഇടവേള ബാബു താരസംഘടനയെ ക്ലബ്ബായി ഉപമിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അമ്മയുടെ രജിസ്ട്രേഷന് ചാരിറ്റബിള്‍ ട്രസ്റ്റായിട്ടാണെന്നാണ് തന്റെ അറിവെന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. അതുമാറ്റുമ്പോള്‍ അക്കാര്യത്തില്‍ മറുപടി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ പ്രവര്‍ത്തന രീതികളെ കുറിച്ച് എനിക്ക് അറിവില്ലെന്നും പൃഥ്വിരാജ് പറഞ്ഞു
