Actor
കടുവയുടെ പ്രൊമോഷന് എത്തിയപ്പോൾ പൃഥ്വിരാജ് ധരിച്ച ടീ ഷർട്ടിൻ്റെ വില കണ്ടോ? കണ്ണ് തള്ളി മലയാളികൾ
കടുവയുടെ പ്രൊമോഷന് എത്തിയപ്പോൾ പൃഥ്വിരാജ് ധരിച്ച ടീ ഷർട്ടിൻ്റെ വില കണ്ടോ? കണ്ണ് തള്ളി മലയാളികൾ
കടുവ സിനിമയുടെ പ്രൊമോഷന് എത്തിയപ്പോൾ പൃഥ്വിരാജ് ധരിച്ചിരുന്ന ടീഷർട്ട് ആണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. പൃഥിരാജും സംഘവും ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലെ പ്രോമഷന് ശേഷം കൊച്ചിയിലും പത്രസമ്മേളനം നടത്തിയിരുന്നു. ആ പരിപാടിയിൽ എത്തിയ പൃഥ്വിരാജ് ധരിച്ച ടീ ഷർട്ടാണ് ആരാധകരുടെ കണ്ണിലുടക്കിയത്. ബ്രിട്ടീഷ് ലക്ഷ്വറി ബ്രാൻഡായ മക്വീൻ്റെ ലോഗോ ടീഷർട്ടാണ് പൃഥ്വിരാജ് ആ സമ്മേളനത്തിൽ ധരിച്ചെത്തിയത്. ഈ ടീഷർട്ടിൻ്റെ വില 15000 ത്തിന് മുകളിലാണ്.
പൃഥിരാജ് ഷാജി കൈലാസ് ടീം ഒന്നിച്ച കടുവ എന്ന ചിത്രം ജൂലൈ ഏഴിനാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ആദം ജോണിന്റെ സംവിധായകനും ‘ലണ്ടൻ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാണം പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫൻറെ മാജിക് ഫ്രെയിംസും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.
സിദ്ദിഖ്, അജു വർഗീസ്, സായ് കുമാർ, ജനാർദ്ദനൻ, വിജയരാഘവൻ, ഹരിശ്രീ അശോകൻ, രാഹുൽ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവർ മറ്റ് വേഷങ്ങളിൽ എത്തുന്നു. വിവേക് ഒബ്റോയ് ചിത്രത്തിൽ വില്ലനായി ഡിഐജിയായിട്ട് അഭിനയിക്കുന്നു. ജേക്ക്സ് ബിജോയ്യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
