Malayalam Breaking News
സംവിധാനം ഉപേക്ഷിച്ചോ? മറുപടിയുമായി ജോണി ആന്റണി..
സംവിധാനം ഉപേക്ഷിച്ചോ? മറുപടിയുമായി ജോണി ആന്റണി..
മലയാളചലച്ചിത്രരംഗത്തെ മികച്ച സംവിധായകനാണ് ജോണി ആന്റണി. സഹസംവിധായകനായാണ് സിനിമയിൽ തുടക്കം കുറിച്ച ജോണി മലയാളി പ്രേക്ഷകർക്ക് മികച്ച ചിത്രങ്ങളാണ് സമ്മാനിച്ചത്. സി.ഐ.ഡി മൂസ, കൊച്ചിരാജാവ്, തുറുപ്പുഗുലാൻ തുടങ്ങിയ ചിത്രങ്ങൾ മാത്രം മതി സംവിധായകനെ പ്രേക്ഷകർക്ക് മറക്കാതിരിക്കാൻ. ഇപ്പോൾ ഇതാ സംവിധായകനിൽ നിന്നും അഭിനയത്തിലേക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. അനൂപ് സത്യന്റെ വരനെ ആവിശ്യമുണ്ട് എന്ന സിനിമയിൽ ഡോ.ബോസ് എന്ന കഥാപാത്രത്തെയാണ് ജോണി ആന്റണി അവതരിപ്പിച്ചത്
ഇപ്പോൾ ഇതാ സംവിധാനം ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന് ജോണി ആന്റണിയുടെ മറുപടി ഇങ്ങനെ
”സംവിധാനമൊക്കെ ഇപ്പോള്‍ വേള്‍ഡ് കപ്പ് നടക്കുന്നതു പോലെയാണ്. അഭിനയം കൊണ്ടാണ് താനിപ്പോള്‍ ജീവിച്ചുപോകുന്നതെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. പല സിനിമകളിലും സൗഹൃദം കൊണ്ട് അഭിനയിക്കാന്‍ വിളിക്കുന്നുണ്ട്, അതല്ലാതെ അയാള്‍ ഈ സിനിമയില്‍ വേണം എന്ന് പറഞ്ഞ് വിളിക്കുന്ന രീതിയിലേക്കെത്താന്‍ പരിശ്രമിക്കുകയാണ്’ അദ്ദേഹം പറയുന്നു.
ജോണി ആൻറ് ണി യുടെ ചിത്രത്തിനെല്ലാം ഒരുപ്രത്യേകത യുണ്ട്. മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ കൈയ്യിലെടുക്കാൻ ഇദ്ദേഹത്തിന്റെ സിനിമകൾക്ക് കഴിയും.
actor
