സിനിമാ ടെലിവിഷന്‍ താരങ്ങൾ ഒറ്റയടിക്ക് ബി.ജെ.പിയിലേക്ക്
By
പ്രമുഖ സിനിമാ ടെലിവിഷന്‍ താരങ്ങള്‍ ബിജെപിയില്‍ ചേര്‍ന്ന വാർത്തയാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. 2021ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ താരങ്ങളുടെ വരവ് പാര്‍ട്ടിക്ക് ബംഗാളില്‍ ശക്തി പകരുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ബംഗാളി താരങ്ങളായ 13 പേരാണ് ദില്ലിയിലെത്തി പാർട്ടി അംഗത്വം സ്വീകരിച്ചത്. . റിഷി കൗശിക്, പ്രാണോ മിത്ര, കാഞ്ചന മോയിത്ര, രൂപാഞ്ജന മിത്ര, ബിസ്വജിത്ത് ഗാംഗുലി, ദേബ് രഞ്ജന്‍ നാഗ്, അരിന്ദം ഹൈദര്‍, മൗമിത ഗുപ്ത, അനിന്ദ്യ ബാനര്‍ജി, സൗരവ് ചക്രബര്‍ത്തി, രൂപ ഭട്ടാചാര്യ, അഞ്ജന ബസു, കൗശിക് ചക്രബര്‍ത്തി എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
ബംഗാളി നടിമാരായ മിമി ചക്രബര്‍ത്തിയും നസ്റത്ത് ജഹാനും തൃണമുല്‍ കോണ്‍ഗ്രസ് എം.പിമാരാണ്. ഇരുവരും പാര്‍ലന്റെിലെ ആദ്യ പ്രസംഗത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. തൃണമുലിന്റെ താര എം.പിമാര്‍ക്കുള്ള മറുപടിയായാണ് 13 സിനിമാ ടെലിവിഷന്‍ താരങ്ങളെ ബി.ജെ.പി ഒറ്റയടിക്ക് പാര്‍ട്ടിയില്‍ എത്തിച്ചതെന്നാണ് നിരീക്ഷണം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വലിയൊരു താര നിരയെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് മത്സരത്തിനിറങ്ങിയത്. നുസ്രത് ജഹാന്, മിമി ചക്രബര്‍ത്തി, ശദാബ്ദി റോയി, ദീപക് അധികാര്‍ തുടങ്ങിയവരയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന താര സ്ഥാനാര്‍ത്ഥികള്‍. സിനിമാ താരങ്ങളെ ലോകസഭാഗംങ്ങളാക്കിയ തൃണമൂൽ കോൺഗ്രസിനു അതേ നാണയത്തിലുള്ള മറുപടിയായാണ് ബിജെപിയുടെ ഈ നീക്കം.
actoers party
