Malayalam
സ്വന്തം തെറ്റ് മറച്ചുവെയ്ക്കാന്‍ ആ നടന്‍ എന്നെ കുറ്റക്കാരനാക്കി, അയാളുടെ സ്റ്റാര്‍ഡം സൂക്ഷിക്കണമെങ്കില്‍ ഒരു ഇര വേണമായിരുന്നു; എബ്രഹാം കോശി
സ്വന്തം തെറ്റ് മറച്ചുവെയ്ക്കാന്‍ ആ നടന്‍ എന്നെ കുറ്റക്കാരനാക്കി, അയാളുടെ സ്റ്റാര്‍ഡം സൂക്ഷിക്കണമെങ്കില്‍ ഒരു ഇര വേണമായിരുന്നു; എബ്രഹാം കോശി
നിരവധി വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് എബ്രഹാം കോശി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വളരെ വലിയ തോതില്‍ വൈറലായി മാറുന്നത്.
തന്റെ സ്വന്തം തെറ്റ് മറച്ചുവെയ്ക്കാന്‍ മലയാളത്തിലെ ഒരു സൂപ്പര്‍താരം തന്നെ കുറ്റക്കാരനാക്കിയെന്നാണ് എബ്രഹാം കോശി പറയുന്നത്. എന്നാല്‍ തെറ്റുകാരന്‍ താനല്ലെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പക്ഷെ താരത്തിന്റെ പേര് വെളിപ്പെടുത്താനോ സിനിമ ഏതെന്ന് പറയാനോ അദ്ദേഹം തയ്യാറായില്ല.താരത്തിന്റെ തുറന്നു പറച്ചില്‍ കേട്ട് നടുങ്ങിയിരിക്കുകയാണ് ആരാധകര്‍.
ഒരു പടത്തില്‍ നായകനെ പിടിച്ചു കൊണ്ടു പോയ ജീപ്പില്‍ കയറ്റണം. പടവും ആര്‍ട്ടിസ്റ്റിനേയും പറയില്ല. അത് ശരിയല്ല. പിടിച്ചു കൊണ്ടു പോകുമ്പോള്‍ നമ്മള്‍ ബലം പിടിക്കേണ്ടതില്ല, നമ്മുടെ മുഖത്തും ശരീരത്തും ആ ടെന്‍ഷന്‍ വരുത്തിയാല്‍ മതി. അവര്‍ തന്നെ നടന്നു വന്നോളും. അതിന്റെ റിയാക്ഷന്‍ അവര്‍ കാണിക്കും. അവര്‍ ഡ്യൂട്ടി ചെയ്‌തോളും. നമ്മുടെ ഡ്യൂട്ടി ബലം പിടിക്കുന്നുണ്ടെന്ന് തോന്നിപ്പിക്കുക മാത്രമാണ്.
അങ്ങനെ പിടിച്ചു കൊണ്ടു വരുമ്പോള്‍ അയാളുടെ ഡയലോഗ് തെറ്റി. ആരും ഒന്നും പറഞ്ഞില്ല. റീടേക്ക് എടുക്കാമെന്ന് പറഞ്ഞു. അപ്പോഴേയ്ക്കും പുള്ളി എന്റെ നേരെ ചാടി. മര്യാദയ്ക്ക് പിടിക്കണ്ടേ, ഇങ്ങനെയാണോ പിടിക്കേണ്ടത് എന്ന് ചോദിച്ചു. ഞാനങ്ങ് അയ്യടാ എന്നായിപ്പോയി. ആള്‍ക്കാരുടെ മുന്നില്‍ വച്ച് പരസ്യമായിട്ടാണ്. പുതിയ താരമല്ല. പുതിയ ആരെങ്കിലും ആയിരുന്നുവെങ്കില്‍ ഞാന്‍ അപ്പോള്‍ തന്നെ മറുപടി തന്നേനെ. അത് അത്ര പഴക്കവുമില്ല, എന്ന പുതിയതുമല്ലാത്തൊരാള്‍.
നമ്മള്‍ എതിര്‍ പറഞ്ഞാല്‍ അയാള്‍ ഇനി വേണ്ട എന്ന് പറഞ്ഞ് നമ്മളെ കട്ട് ചെയ്തിട്ട് പോവത്തേയുള്ളൂ. ഞാന്‍ വളരെ വിഷമിച്ചു. ജോഷി സാറിന്റെ പടമാണ്. സാറിന് എന്നെ ആശ്വസിപ്പിക്കാന്‍ പറ്റില്ല. അങ്ങനെ ചെയ്താല്‍ അത് ആ നടന് കുറച്ചിലാകും. ആ കോശി വന്ന് നില്‍ക്കെന്ന് പറഞ്ഞു. അതൊക്കെ നമ്മുടെ തോളില്‍ തട്ടുന്നത് പോലൊരു ഡയലോഗാണ്. പേരെടുത്ത് വിളിച്ച് സാന്ത്വനപ്പെടുത്തുന്നത് പോലെയാണെന്നും അദ്ദേഹം പറയുന്നു.
രണ്ടാമതും ആ ഷോട്ട് എടുത്തു. അതിന് ശേഷം ഒന്നു രണ്ടു പേര്‍ വന്ന് ഇയാള്‍ വിഷമിക്കണ്ട തെറ്റ് പറ്റിയത് അയാള്‍ക്ക് ആണെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്ന് പറഞ്ഞു. അയാള്‍ക്ക് അയാളുടെ സ്റ്റാര്‍ഡം സൂക്ഷിക്കണമെങ്കില്‍ ഏതെങ്കിലും ഇര വേണം. അത് നിങ്ങളെയാക്കി. എന്ന് അസോസിയേറ്റ് ക്യാമറാമാന്‍ പോലുള്ളവര്‍ വന്ന് പറഞ്ഞപ്പോള്‍ ആശ്വാസം തോന്നി. തെറ്റ് എന്റെ ഭാഗത്തു നിന്നല്ലെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പായിരുന്നുവെന്നും കോശി പറയുന്നു.
അദ്ദേഹം ഇതൊന്നും ഗൗനിക്കാതെ മിടുക്കനായി പോയി. എനിക്കത് വിഷമമായി. പുതുമുഖം ആണെങ്കില്‍ പോലും വിഷമം തോന്നും. പത്തെഴുപത് പടം ചെയ്ത ശേഷം ഈ അപമാനം നേരിടുക എന്ന് പറയുമ്പോള്‍.. നൂറ് ശതമാനവും ഉറപ്പാണ് തെറ്റ് എന്റെ ഭാഗത്തല്ലെന്ന്. കാരണം ഞാന്‍ അദ്ദേഹത്തിന്റെ കയ്യില്‍ പിടിച്ചിട്ടേയില്ല. പിടിക്കുന്നത് പോലെ കാണിച്ചതേ ഉണ്ടായിരുന്നുള്ളൂ. തൊട്ടിട്ടില്ല. അദ്ദേഹത്തിന്റെ ഡയലോഗ് തെറ്റിപ്പോയി. തിരിച്ച് തന്റെ തലച്ചോറ് കക്ഷത്തിലാണോ എന്ന് ചോദിച്ചാല്‍ നാണംകെട്ടേനെ എന്നാണ് അദ്ദേഹം പറയുന്നത്.
പിന്നാലെ സോഷ്യല്‍ മീഡിയ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. കോശി പറഞ്ഞ സൂപ്പര്‍ താരം ആരാണെന്നാണ് സോഷ്യല്‍ മീഡിയ തേടുന്നത്. കമന്റുകളില്‍ കൂടുതലും ആ താരം ദിലീപ് ആണെന്നാണ് പറയുന്നത്. കോശി പറഞ്ഞതു പോലൊരു സീന്‍ റണ്‍വേയില്‍ ഉണ്ടെന്നും അത് ദിലീപ് തന്നെയാണെന്നുമാണ് ചിലര്‍ പറയുന്നുണ്ട്. ദിലീപ് അല്ലേ, റണ്‍വെ മൂവി ജോഷി എന്ന് പറഞ്ഞപ്പോള്‍ തന്നെ ആളേയും പടവും എല്ലാവര്‍ക്കും പിടി കിട്ടി.
ആ നടന്‍ ഇപ്പോള്‍ അനുഭവിക്കുന്നുണ്ട്. ചക്രശ്വാസം വലിക്കുന്നുണ്ട്, എന്നൊക്കെയാണ് കമന്റുകള്‍.2004 ല്‍ ദിലീപ്- കാവ്യ നായികാ നായകന്മാരായി ജോഷിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു റണ്‍വേ. ഹരിശ്രീ അശോകന്‍, മുരളി, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്.
