News
ഇതാണ് ആ ആയുര്‍വേദ മരുന്നുകള്‍;മനുഷത്വം കൊണ്ടാണ് താന്‍ ഇതു ഷെയര്‍ ചെയ്യുന്നത്!
ഇതാണ് ആ ആയുര്‍വേദ മരുന്നുകള്‍;മനുഷത്വം കൊണ്ടാണ് താന്‍ ഇതു ഷെയര്‍ ചെയ്യുന്നത്!
ആയുര്‍വേദ മരുന്നുകളിലൂടെ അച്ഛനും തനിക്കും കുടുംബത്തിനും കോവിഡ് ഭേദമായെന്ന് നടന് വിശാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ കോവിഡിന് ഇതുവരെ വാക്സിന് കണ്ടെത്താത്ത സാഹചര്യത്തില്‍ വിശാല്‍ കഴിച്ച മരുന്നിനെ കുറിച്ച് വ്യക്തമാക്കണം എന്ന സോഷ്യല്‍ മീഡിയയില്‍ നിന്നും വ്യാപകമായി ആവശ്യം ഉയര്‍ന്നിരുന്നു.
പിന്നാലെ താന്‍ കഴിച്ച സിഎഫ്എസ്-ക്യുആര്‍ (സിറപ്പ്), ആര്‍സനിക് ആല്‍ബം, പിഎടി (സിറപ്പ്) എന്നീ മരുന്നുകളുടെ ചിത്രങ്ങളും പങ്കുവച്ച് താരം രംഗത്തെത്തിയിരുന്നു.മനുഷത്വം കൊണ്ടാണ് താന്‍ ഇതു ഷെയര്‍ ചെയ്യുന്നത്. ഞങ്ങളുടെ മനേജര്‍ക്കും ഈ മരുന്ന് കഴിച്ചപ്പോള്‍ അസുഖം ഭേദമായി എന്നാണ് വിശാല്‍ സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ വ്യക്തമാക്കുന്നത്. ആയുര്‍വേദിക് അലോപ്പതി മരുന്നുകള്‍ കുടിച്ച് ഒരാഴ്ച കൊണ്ടു തന്നെ തങ്ങള്‍ രോഗമുക്തരായെന്നും വിശാല്‍ പറയുന്നു.
ആശുപത്രികളില്‍ പോകാതിരിക്കാനോ ഏതെങ്കിലും ഒരു മരുന്നിനെ പരസ്യം ചെയ്യാനോ അല്ല താനിത് പറയുന്നത്. മനുഷ്യരാശിക്കായി നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരെ താന്‍ മാനിക്കുന്നു. മനുഷത്വപരമായ പോസ്റ്റാണിത്. തന്റെ ഡോക്ടര്‍ ഹരിശങ്കറിന് ഹൃദയം നിറഞ്ഞ നന്ദി എന്നും വിശാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.
about vishal
