Malayalam
അണ്ണന്റെ രോമത്തിൽ പോലും തൊടാൻ പറ്റില്ല മക്കളെ.. വിജയ്‌യുടെ ഷൂട്ടിങ് ലൊക്കേഷനിൽ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ,കാടിളകും പോലെ ആരാധകർ!
അണ്ണന്റെ രോമത്തിൽ പോലും തൊടാൻ പറ്റില്ല മക്കളെ.. വിജയ്‌യുടെ ഷൂട്ടിങ് ലൊക്കേഷനിൽ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ,കാടിളകും പോലെ ആരാധകർ!
സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങളാണ് ഇപ്പോൾ വിജയ്ക്ക് ചുറ്റും നടക്കുന്നത്.രണ്ടുദിവസം നീണ്ട ആദായനികുതി റെയ്ഡിനും ചോദ്യംചെയ്യലിനും ശേഷം നടന്‍ വിജയ് ഷൂട്ടിങ് ലൊക്കേഷനില്‍ തിരിച്ചെത്തി. എന്നാൽ ഇതിന് തൊട്ട് പിന്നാലെ വിജയ്‌യുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തിയത് വീണ്ടും പ്രശ്നം ചൂടുപിടിപ്പിക്കുകയാണ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘മാസ്റ്റര്‍’ എന്ന ചിത്രത്തിന്റെ നെയ്വേലിയിലെ സെറ്റിലാണ് വെള്ളിയാഴ്ച വിജയ് മടങ്ങിയെത്തിയത്. വിജയ്യെ ബുധനാഴ്ച ആദായനികുതി ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുത്തത് ഇവിടെനിന്നായിരുന്നു. സെറ്റിലെത്തിയ താരത്തെ ആരാധകരും സുഹൃത്തുക്കളും സിനിമാ അണിയറപ്രവര്‍ത്തകരും സ്വീകരിച്ചു.നെയ്‌വേലിയിലെ ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ പ്ലാന്റിലാണ് ഷൂട്ടിങ്ങ് നടക്കുന്നത്. എന്നാൽ എവിടേക്ക് ബിജെപി പ്രവർത്തകർ പ്രതിക്ഷേധവുമായി എത്തിയത് വിജയ് ആരാധകരെ ഒന്നടങ്കം ഇളക്കിയിരിക്കുകയാണ്.
കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ പരിസരത്തെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. രംഗത്തെത്തി.അതേസമയം ‘ബിഗില്‍’ നിര്‍മിക്കാന്‍ പലിശയ്ക്കു പണം നല്‍കിയ അന്‍പുചെഴിയാന്റെ വീട്ടിലും സ്ഥാപനങ്ങളിലും വെള്ളിയാഴ്ചയും റെയ്ഡ് തുടര്‍ന്നു.
വിജയ്‌ക്കൊപ്പം ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യാഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. വിജയിന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകളും പരിശോധിച്ചതായാണ് വിവരം. എട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കും ചോദ്യം ചെയ്യലിനുമായി വിജയിയുടെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിലുണ്ടായിരുന്നതെന്നാണ് വിവരം.
നടന്‍ വിജയ്‌യുടെ വീട്ടില്‍ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ് നേരത്തെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു.
about vijay
