News
ഐസൊലേഷനില്‍ കഴിയുന്ന തനിക്ക് ഭക്ഷണം എത്തിച്ച് വിജയ്;ചര്‍ച്ചയാക്കി ആരാധകര്‍!
ഐസൊലേഷനില്‍ കഴിയുന്ന തനിക്ക് ഭക്ഷണം എത്തിച്ച് വിജയ്;ചര്‍ച്ചയാക്കി ആരാധകര്‍!
സഹതാരം സഞ്ജീവിന്റെ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.ഐസൊലേഷനില്‍ കഴിയുന്ന തനിക്ക് ഭക്ഷണം എത്തിച്ച് വിജയ് അമ്ബരപ്പിച്ചതിനെ കുറിച്ചാണ് സഞ്ജീവ് ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.”എനിക്ക് തീരെ സുഖമില്ലാതിരിക്കുകയായിരുന്നു. നല്ല പനിയും ജലദോഷവും ഉണ്ടായിരുന്നു. ഇത് കോവിഡ് രോഗലക്ഷണങ്ങളായതിനാല്‍ ഞാന്‍ സ്വയം ഫ്ലാറ്റില്‍ ഐസൊലേഷനില്‍ പോയി. ഭാര്യയോട് മക്കളെ കൂട്ടി സ്വന്തം വീട്ടില്‍ പോയി നില്‍ക്കാന്‍ പറഞ്ഞു. വിജയ് വിളിച്ച സമയത്ത് ഈ രോഗലക്ഷണങ്ങളുടെ കാര്യംഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.
എന്നോട് കോവിഡ് പരിശോധന നടത്തിയോ എന്ന് അദ്ദേഹം ചോദിച്ചു. അടുത്ത ദിവസം ചെയ്യാനിരിക്കുകയാണെന്ന് പറഞ്ഞു. ഭക്ഷണത്തിനെന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ അടുത്തുള്ള ഹോട്ടലില്‍ നിന്ന് എത്തിക്കാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് പറഞ്ഞു. കുറച്ച് നിമിഷങ്ങള്‍ക്കകം അദ്ദേഹം എന്റെ ഫ്ലാറ്റിലെത്തി . എന്നോട് താഴെ ഇറങ്ങി വരാന്‍ പറഞ്ഞു.
അദ്ദേഹം എനിക്കുള്ള ഭക്ഷണവുമായാണ് വന്നത്. മാസ്ക് ധരിക്കാതിരുന്നതിനാല്‍ അദ്ദേഹത്തിനടുത്തേക്ക് എനിക്ക് ചെല്ലാനായില്ല. സെക്യൂരിറ്റിയെ വിട്ട് ഭക്ഷണം എടുപ്പിക്കുകയായിരുന്നു”. സഞ്ജീവ് പറയുന്നു.അറിയപ്പെടുന്ന അവതാരകനും നടനുമാണ് സഞ്ജീവ്. ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രം മാസ്റ്ററില്‍ സഞ്ജീവും വേഷമിടുന്നുണ്ട്. മലയാളി താരം മാളവിക മോഹനാണ് ചിത്രത്തിലെ നായിക.
about vijay
