Malayalam
ദളപതി വിജയ്ക്ക് എന്നോടൊപ്പം പടം ചെയ്യാൻ ആഗ്രഹമുണ്ട് !
ദളപതി വിജയ്ക്ക് എന്നോടൊപ്പം പടം ചെയ്യാൻ ആഗ്രഹമുണ്ട് !
തന്നോടൊപ്പം ഇനിയും പടം ചെയ്യാന്‍ ദളപതി വിജയ്ക്ക് ആഗ്രഹമുണ്ടെന്ന് സംവിധായകന്‍ സിദ്ദീഖ്. സിനിമവാരികയായ വെളളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദീഖ് ഇക്കാര്യം വ്യക്തമാക്കുന്നത്.വിജയും ഞാനും നല്ല സുഹൃത്തുക്കളാണ്. എന്നുകരുതി എപ്പോഴും വിളിക്കാറില്ല. എന്നാല്‍ ഞാന്‍ വിളിച്ചാല്‍ ഫോണെടുക്കുകയും സംസാരിക്കുകയും ചെയ്യും. എന്നോടൊപ്പം പടം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആളാണ് അദ്ദേഹം. സംവിധായകന്‍ സിദ്ദീഖ് പറഞ്ഞു.
ആരാധകരുടെ ദളപതിയെ ചോദ്യം ചെയ്യാനായി ആദായനികുതി വകുപ്പ് അടുത്തിടെ കസ്റ്റഡിയില്‍ എടുത്തത് വലിയ വിവാദമായിരുന്നു. മുപ്പത് മണിക്കൂറോളം ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയും ചെയ്‌തെങ്കിലും വിജയ്യുടെ വീട്ടില്‍ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിരുന്നില്ല. ചോദ്യം ചെയ്യാനായി വീണ്ടും ഹാജരാകാനായി നോട്ടീസും നല്‍കിയിരുന്നു. സിനിമകളിലൂടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിജയ് നടത്തിയ പരാമര്‍ശങ്ങള്‍ നേരത്തെ ഏറെ വിവാദമായിരുന്നു. കേന്ദ്രം ഇതിന് പകപോക്കിയതാണ് ആദായനികുതി റെയ്‌ഡെന്നാണ് ആരാധകരുടെ പക്ഷം.
about vijay
