Malayalam
നിർധനരായ കുട്ടികൾക്ക് 30 സ്മാർട്ട് ഫോണുകൾ നൽകി ഉണ്ണിമുകുന്ദൻ!
നിർധനരായ കുട്ടികൾക്ക് 30 സ്മാർട്ട് ഫോണുകൾ നൽകി ഉണ്ണിമുകുന്ദൻ!

പ്രശസ്‌ത ദൃശ്യ- പത്ര മാധ്യമമായ മാതൃഭൂമി മുന്നോട്ടു വെച്ച സ്മാർട്ട്‌ഫോൺ ചലഞ്ചിലേക്ക് നടൻ ഉണ്ണി മുകുന്ദൻ 30 സ്മാർട്ട് ഫോണുകൾ നൽകി. ഒട്ടേറെ കാരുണ്യ പ്രവർത്തികൾ ചെയ്യാൻ ശ്രമിക്കുന്ന ഉണ്ണി മുകുന്ദൻ ഈ കാര്യത്തിലും മാതൃകാപരമായ പ്രവർത്തിയാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. ഇതിനു മുൻപ് ഡി വൈ എഫ് ഐ മുന്നോട്ടു കൊണ്ടു വന്ന ടി വി ചലഞ്ചിലേക്ക് സിനിമാ താരങ്ങളായ മഞ്ജു വാര്യർ, ആഷിഖ് അബു, ബി ഉണ്ണികൃഷ്ണൻ, സുബീഷ് എന്നിവർ ടിവികൾ സംഭാവന ചെയ്തിരുന്നു.
അതുപോലെ പ്രശസ്ത യുവ താരം ടോവിനോ തോമസും ഈ ചലഞ്ചിൽ പങ്കാളിയായി നിർധനരായ കുട്ടികൾക്ക് വേണ്ട സഹായവുമായി എത്തി. സിനിമാ താരങ്ങൾക്കൊപ്പം പ്രമുഖ രാഷ്ട്രീയ പ്രവർത്തകരും ബിസിനസ്സുകാരും സാമൂഹിക പ്രവർത്തകരുമടക്കം ഒട്ടേറെ പേർ ഈ ചലഞ്ചിന്റെ ഭാഗമായും അല്ലാതെ സ്വന്തം നിലയിലും ടിവി, സ്മാർട്ട്‌ഫോൺ എന്നിവ നൽകിക്കൊണ്ട് മുന്നോട്ടു വരുന്നുണ്ട്.
about unnimukundan
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...