Malayalam
കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്; ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല തിരക്കഥയെന്ന് ടോവിനോ തോമസ്!
കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്; ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല തിരക്കഥയെന്ന് ടോവിനോ തോമസ്!
മലയാള സിനിമയുടെ യുവ താരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ടോവിനോ തോമസ്. ഫോറൻസിക്കിന് ശേഷം കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റഴ്സാണ് ടോവിനോയുടെ റിലീസിനൊരുങ്ങുന്ന സിനിമ. ഒരു നായകനെന്നതിലുപരി ടൊവിനോ ആദ്യമായി നിർമ്മാതാവായി എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇപ്പോൾ ഇതാ താൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല തിരക്കഥയാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റഴ്സിന്റേതെന്നും ഒരുപാട് ആസ്വാദിച്ചാണ് സിനിമയുടെ ചിത്രീകരണം നടന്നതെന്നും ടോവിനോ പറയുന്നു
രണ്ട് പെണ്കുട്ടികള്, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങൾ ശേഷം ജിയോ ടോവിനോയെ നായകനാക്കിയാണ് ചിത്രം ഒരുക്കുന്നത് . ഒരു പ്രണയ കഥയായി ഒരുങ്ങുന്ന ചിത്രത്തിൽ വിദേശ നടിയാണ് നായികയായി എത്തുന്നത്. യുഎസ്-ൽ നിന്ന് ഇന്ത്യൻ യാത്രയ്ക്കെത്തുന്ന യുവതിയും ഒരു നാടൻ യുവാവും തമ്മിലുള്ള പ്രണയമാണ് ചിത്രം പറയുന്നത് ട്രാവൽ മൂവിയുടെ സ്വഭാവമാണ് ചിത്രത്തിന്. ഹാസ്യ മുഹൂർത്തങ്ങളുള്ള മികച്ച ഒരു പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത് ഡിയോ,ദാമൻ എന്നിവടങ്ങളിലും ഷൂട്ടിങ് നടന്നു. പൃഥിരാജ് തന്റെ ഒഫീഷ്യൽ പേജിലൂടെ യായിരുന്നു ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടത്.
ഗോപി സുന്ദർ സംഗീതമൊരുക്കുന്ന ഈ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത് സിനു സിദ്ധാർഥ് ആണ്. ടൊവിനോക്കൊപ്പം റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാർഥ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. മാർച്ച് 12ന് പ്രദർശനത്തിന് എത്തും.
about tovino thomas movie kilometers and kilometers
