Malayalam
‘തുറമുഖം’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ!
‘തുറമുഖം’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ!
Published on
രാജീവ് രവി സംവിധാനം നിർവഹിക്കുന്ന ചിത്രം ‘തുറമുഖം’ സെക്കൻഡ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് അണിയറ പ്രവർത്തകർ.നിവിൻ പോളി മാസ് ലൂക്കിലുള്ള പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.കൊച്ചി തുറമഖം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തുറമുഖത്തിൽ നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷ സജയൻ, അര്ജുൻ അശോകൻ, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠൻ ആര് ആചാരി എന്നിവരും അഭിനയിക്കുന്നുണ്ട്.
1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. 1950 കളിൽ സെറ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
about thuramugam movie
Continue Reading
You may also like...
Related Topics:Movie Announcement
