Connect with us

മസിലുമില്ല, പെരുപ്പിച്ചിട്ടുമില്ല. ജിമ്മിലും പോയിട്ടില്ല; ബോഡിയുടെ പിന്നിലെ സൂത്രം തുറന്ന് പറഞ്ഞ് പി ജയചന്ദ്രൻ

Malayalam

മസിലും പെരുപ്പിച്ച് ടി ഷർട്ടിൽ ഒരു ‘ഹോളിവുഡ്’ സ്റ്റൈൽ ലുക്കിലുള്ള ഭാവ ഗായകന്റെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു ഇപ്പോഴിതാ ആ ചിത്രം വൈറലായതിനെക്കുറിച്ച് പറയുകയാണ് ഭാവ​ഗായകൻ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജയചന്ദ്രൻ മനസ്സുതുറക്കുകയാണ്.

അമേരിക്കയിൽനിന്നു മുതൽ തൃശൂരിൽനിന്നു വരെ വിളിച്ചു. തമിഴ് പത്രക്കാർ വിളിച്ചു. എല്ലാവർക്കും അറിയേണ്ടതു ബോഡി ഇങ്ങനെ ആയതിന്റെ സൂത്രമാണ്. ഇതിലൊരു സൂത്രവുമില്ല. മസിലുമില്ല, പെരുപ്പിച്ചിട്ടുമില്ല. ജിമ്മിലും പോയിട്ടില്ല. വീട്ടിൽ കിട്ടുന്നതു മിതമായി കഴിക്കും. സുഖമായിട്ടിരിക്കും. എന്നും മിതമായി എക്സർസൈസ് ചെയ്യും. ഇതൊരു തമാശ കാണിച്ചതാണ്.

ഇനി ഷോകൾ തുടങ്ങിയാൽ ഞാൻ ഓരോ പാട്ടിനു ശേഷവും മസിലു കാണിക്കേണ്ടിവരും. പലർക്കും അതുമതി. വിളിച്ച ഒരാളോടു ഞാൻ പറഞ്ഞു, ഇനി പാട്ടുനിർത്തി ഈ മസിൽ ഷോ മാത്രമാക്കാമെന്ന്. അതോടെ ഫോണുവച്ചിട്ടു പോയി. ബ്യൂട്ടിഫുളായൊരു പാട്ടുപാടിയാൽപോലും ഇതുപോലെ ആളുകൾ ഏറ്റെടുക്കില്ല. ഇതുപോലെ കോമാളിത്തരം കാട്ടിയാൽ ഏറ്റെടുക്കുന്ന കാലമാണിത്. 55 വർഷമായി പാടുന്നയാളാണു ഞാൻ. അദ്ദേഹം കൂട്ടിച്ചേർത്തു.

More in Malayalam

Trending

Recent

To Top