Malayalam
ആ കുഞ്ഞിനെ രക്ഷിച്ചത് സുരേഷ് ഗോപി.. അദ്ദേഹം നടനുമാണ് നല്ല മനുഷ്യനുമാണ്!
ആ കുഞ്ഞിനെ രക്ഷിച്ചത് സുരേഷ് ഗോപി.. അദ്ദേഹം നടനുമാണ് നല്ല മനുഷ്യനുമാണ്!
അനൂപ് സത്യൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്.ചിത്രത്തിലെ ഒരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ മായാതെ കിടപ്പുണ്ട്.ചിത്രത്തിൽ സരസനായ ബോസ് ഡോക്ടറെ ഓർക്കാത്തവർ ഉണ്ടാകില്ല.ജോണി ആന്റണി അവതരിപ്പിച്ച കഥാപാത്രത്തിന് വലിയ കയ്യടിയാണ് തീയ്യറ്ററിൽ കിട്ടിയത്.ഇപ്പോളിതാ നടൻ സുരേഷ്ഗോപിയുമൊത്തുള്ള അനുഭവം പാക്കുവെക്കുകയാണ് ജോണി ആന്റണി.
സുന്ദര പുരുഷന്‍ എന്ന സിനിമയിലാണ് ഞാനും സുരേഷേട്ടനും ആദ്യമായി ജോലി ചെയ്യുന്നത്. ആ സിനിമയില്‍ ഞാന്‍ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്തിട്ടുണ്ട്. അദ്ദേഹവുമായി അന്ന് മുതല്‍ അടുത്ത ബന്ധമുണ്ട്. എന്റെ വിവാഹത്തിന് അദ്ദേഹം വരികയും പങ്കെടുക്കയും ചെയ്തു. അതൊക്കെ മനോഹരമായ ഓര്‍മകളാണ്. ഈയിടെ എന്റെ സുഹൃത്തിന്റെ കുഞ്ഞിന്റെ അസുഖവുമായി ബന്ധപ്പെട്ട് അദ്ദേഹം സഹായിച്ചിരുന്നു. കുട്ടിയുടെ ചികിത്സയ്ക്ക് ധാരാളം പണം ആവശ്യമായി വന്നിരുന്നു. ഞാന്‍ വിളിച്ച് പറഞ്ഞപ്പോള്‍ പ്രധാനമന്ത്രിയുടെ ചികിത്സാ സഹായ പദ്ധതിയില്‍ നിന്ന് സഹായം ലഭിക്കാനുള്ള എല്ലാ കാര്യങ്ങളും അദ്ദേഹം ചെയ്തു തന്നു. കുട്ടിയെ കാണാനും അദ്ദേഹം നേരിട്ടെത്തി. അദ്ദേഹം മികച്ച നടനുമാണ് നല്ല മനുഷ്യനുമാണ്.
അനൂപ് സത്യന്‍ സിനിമയിലേക്ക് വിളിച്ചപ്പോള്‍ എനിക്ക് വലിയ സന്തോഷമായി. എന്നെ സംബന്ധിച്ച് രണ്ട് സന്തോഷങ്ങളാണ് ഉണ്ടായിരുന്നത്. അതില്‍ ആദ്യത്തേത് സുരേഷേട്ടനോടൊപ്പം അഭിനയിക്കാന്‍ സാധിച്ചതായിരുന്നു. രണ്ടാമത്തെ കാര്യം ലൊക്കേഷന്‍ ചെന്നൈ ആണെന്നുള്ളതായിരുന്നു. ചെന്നൈ ഞങ്ങളെ സംബന്ധിച്ച ഭയങ്കര നൊസ്റ്റാള്‍ജിയയാണ്. ആദ്യകാലത്ത് മലയാള സിനിമയുടെ പ്രധാനലൊക്കേഷന്‍ ചെന്നൈ ആയിരുന്നു. എന്റെ ചെറുപ്പക്കാലത്ത് അവിടെ അലഞ്ഞു തിരിഞ്ഞു നടന്നിട്ടുണ്ട്. സുരേഷേട്ടന്‍ സഹതാരങ്ങളെ പ്രോത്സാഹിപ്പിക്കും. അദ്ദേഹത്തോടൊപ്പം ചെലവഴിച്ച് 15 ദിവസങ്ങള്‍ വിലപ്പെട്ടതായിരുന്നു.
സുരേഷേട്ടനെ വീണ്ടും സിനിമയിലെത്തിച്ചതിന്റെ എല്ലാ ക്രെഡിറ്റും അനൂപിന് നല്‍കുന്നു. കാരണം അദ്ദേഹമില്ലെങ്കില്‍ ഈ സിനിമ ചെയ്യില്ലെന്ന് അനൂപ് വാശിപിടിച്ചു. ഞങ്ങള്‍ തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ പ്രേക്ഷകര്‍ ആസ്വദിച്ചുവെങ്കില്‍ അത് സുരേഷേട്ടന്റെ മികച്ച പ്രകടനം ഒന്നുകൊണ്ടു മാത്രമാണ്.
about sureshgopi
