Malayalam
ഒരു ഹായ് കിട്ടാൻ വല്ല ചാൻസും ഉണ്ടോയെന്ന് ആരാധകർ..ഞാൻ തന്നാൽ മതിയോയെന്ന് സുപ്രിയ…
ഒരു ഹായ് കിട്ടാൻ വല്ല ചാൻസും ഉണ്ടോയെന്ന് ആരാധകർ..ഞാൻ തന്നാൽ മതിയോയെന്ന് സുപ്രിയ…
പൃഥ്വി അടുത്തില്ലാത്ത ദിവസങ്ങളിൽ ഇരുവരും ഒന്നിച്ചുളള പഴയകാല ഫൊട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നത് സുപ്രിയ പതിവാക്കിയിട്ടുണ്ട്. 2011 ൽ എടുത്തൊരു ചിത്രമാണ് സുപ്രിയ ഇപ്പോൾ ഷെയർ ചെയ്തതിരിക്കുന്നത്. ഹൈദരാബാദിൽ നടന്ന ‘ഉറുമി’ സിനിമയുടെ തെലുങ്ക് പതിപ്പിന്റെ മ്യൂസിക് ലോഞ്ച് പരിപാടിക്കിടയിൽനിന്നുളളതാണ് ഫൊട്ടോ. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴുളളതാണ് ഈ ഫൊട്ടോയെന്ന് സുപ്രിയ എഴുതിയിട്ടുണ്ട്.
ഫൊട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. അതിലൊരു കമന്റും അതിനു സുപ്രിയ നൽകിയ മറുപടിയും രസകരമാണ്. ഒരു ഹായ് കിട്ടാൻ വല്ല ചാൻസും ഉണ്ടോയെന്നായിരുന്നു ആരാധകൻ പൃഥ്വിയെയും സുപ്രിയെയും ടാഗ് ചെയ്തുകൊണ്ട് ചോദിച്ചത്. ഇതിനു ഞാൻ തന്നാൽ മതിയോ എന്നായിരുന്നു സുപ്രിയയുടെ മറുപടി.
കോവിഡ്-19 പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും ക്വാറന്റൈൻ പൂർത്തിയാക്കാൻ പൃഥ്വി വീട്ടിലേക്കല്ല പോയിരിക്കുന്നത്. തോപ്പുംപടിയിൽ സ്വന്തം ഫ്ലാറ്റിനടുത്തു തന്നെ, മറ്റൊരിടത്താണ് പൃഥ്വി ഹോം ക്വാറന്റൈനിൽ കഴിയുന്നത്. പൃഥ്വി വീട്ടിൽ തിരികെ എത്തുന്നതും കാത്തിരിക്കുകയാണ് സുപ്രിയയും മകളും.
about supriya prithviraj