Malayalam
തനിക്കും അല്ലിക്കും നൃത്തം ചെയ്യാന്‍ ഇഷ്ട്ടമാണ്;എന്നാൽ പൃഥ്വിക്ക് വലിയ വശമില്ലെന്ന് സുപ്രിയ;രസകരമായ കമന്റുമായി പൃഥ്വിരാജ്!
തനിക്കും അല്ലിക്കും നൃത്തം ചെയ്യാന്‍ ഇഷ്ട്ടമാണ്;എന്നാൽ പൃഥ്വിക്ക് വലിയ വശമില്ലെന്ന് സുപ്രിയ;രസകരമായ കമന്റുമായി പൃഥ്വിരാജ്!
വളരെ ഏറെ മലയാളി പ്രേക്ഷകർക്ക് ഇഷ്ട്ടമുള്ള താരകുടുംബമാണ് പൃഥ്വിരാജ്ന്റേത്.താരം മാത്രമല്ല സുപ്രിയയും അലിയും പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ്.താരം സോഷ്യൽ മീഡിയയിൽ ഇടുന്ന ചിത്രങ്ങളെല്ലാം തന്നെ വളരെപെട്ടെന്നാണ് വൈറലായി മാറുന്നത്.ഇൻസ്റാഗ്രാമിലൂടെ താരത്തിൻറെ ചിത്രങ്ങളും വളരെപ്പെട്ടന്ന് വൈറലാവുന്നത്.ആരാധകർ ഏറ്റെടുക്കുന്നത്.സിനിമാവിശേഷങ്ങളും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെയാണ് സുപ്രിയ മേനോന് വാചാലയാവാറുള്ളത്. പിറന്നാള്‍ ദിനത്തിലായിരുന്നു അലംകൃതയുടെ മുഖം കാണുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്.
അലംകൃതയ്ക്ക് 5 വയസ്സായെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ഇന്നലെയാണ് തന്റെ കൈയ്യിലേക്ക് എത്തിയതെന്നാണ് കരുതുന്നതെന്നുമായിരുന്നു സുപ്രിയ പറഞ്ഞത്. തങ്ങളെ ഡാഡയും മമ്മയുമാക്കിയ അല്ലിയെക്കുറിച്ച് വാചാലനായി പൃഥ്വിരാജും എത്തിയിരുന്നു. ഭാവിയില്‍ അല്ലി സിനിമയിലേക്കെത്തുമോയെന്ന കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആരാവരുതെന്ന് എന്ന കാര്യത്തെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കുസൃതിക്കാരിയാണ് അലംകൃതയെന്ന് മല്ലികസുകുമാരനും പറഞ്ഞിരുന്നു. ഇപ്പോഴിതാ മകളുടെ ഡാന്‍സ് താല്പര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് സുപ്രിയ മേനോന്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് സുപ്രിയ മേനോന് വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. വാറിലെ ഗുംഗുരു ഗാനം ഷെയര്‍ ചെയ്താണ് താരപത്നി ഇപ്പോള്‍ എത്തിയിട്ടുള്ളത്. ടൈഗര്‍ ഷ്റഫ് ഡാന്‍സ് ചെയ്യുന്ന വീഡിയോ ഇതിനകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്. തനിക്കും അല്ലിക്കും നൃത്തം ചെയ്യാന്‍ ഇഷ്ടമാണെന്നായിരുന്നു സുപ്രിയ കുറിച്ചത്. എനിക്ക് നൃത്തം ചെയ്യാനിഷ്ടമാണ്. അലംകൃതയ്ക്കും ഇഷ്ടമാണ്. എന്നാല്‍ പൃഥ്വി വിമുഖതയുള്ള നര്ത്തകനാണെന്നായിരുന്നു സുപ്രിയയുടെ കുറിപ്പ്.
സുപ്രിയയുടെ പോസ്റ്റ് വന്നതിന് പിന്നാലെയായാണ് കമന്റുമായി പൃഥ്വിയും എത്തിയത്. അല്ലിയുടെ സിഗ്നേച്ചര്‍ സ്റ്റെപ്പ് പഠിക്കാനുള്ള ശ്രമത്തിലാണ് താനെന്നും, നിന്നേക്കാള്‍ നന്നായി അത് ചെയ്യാനുള്ള ശ്രമത്തിലാണ് താനെന്നുമായിരുന്നു പൃഥ്വി പറഞ്ഞത്. നിരവധി പേരാണ് പൃഥ്വിയുടെ ഈ കമന്റിന് മറുപടിയുമായി എത്തിയിട്ടുള്ളത്. ഭാര്യയുേടയും ഭര്‍ത്താവിന്റേയും കമന്റുകള്‍ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.
യുവതാരനിരയില്‍ നന്നായി നൃത്തം ചെയ്യുന്നവരിലൊരാളാണ് പൃഥ്വിരാജെന്ന മറുപടിയായിരുന്നു ഒരാള്‍ സുപ്രിയയ്ക്ക് നല്‍കിയത്. മോശം ഡാന്സറാണെന്നല്ല താന്‍ പറഞ്ഞത്. തന്റെയത്ര ഡാന്‍സ് ആസ്വദിക്കുന്നയാളല്ല പൃഥ്വി. സിനിമയില്‍ കൂള്‍ ഡാന്‍സറാണ് പൃഥ്വിയെന്നും സുപ്രിയ പറഞ്ഞിരുന്നു. സുപ്രിയയുടെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
about supriya
