Connect with us

ആമസോൺ റിലീസിനൊരുങ്ങി സൂഫിയും സുജാതയും!

Malayalam

ആമസോൺ റിലീസിനൊരുങ്ങി സൂഫിയും സുജാതയും!

ആമസോൺ റിലീസിനൊരുങ്ങി സൂഫിയും സുജാതയും!

ജയസൂര്യ നായകനാകുന്ന ചിത്രം ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നു എന്ന വാർത്തകളാണ് ഏറ്റവും പുതിയതായി പുറത്തുവരുന്നത്. സൂഫിയും സുജാതയും എന്ന ചിത്രമാണ് നിര്‍മാതാവ് ആമസോണിന് വിറ്റത്. ആദ്യമായാണ് മലയാള സിനിമ തീയേറ്ററിന് മുമ്ബെ ഓണ്‍ലൈനില്‍ എത്തുന്നത്.
ഹിന്ദിക്കും തെലുങ്കിനും തമിഴിനും പിന്നാലെയാണ് മലയാളത്തിലും സിനിമ ഡിജിറ്റല്‍ റിലീസിന് തയ്യാറെടുക്കുന്നത്. എന്നാല്‍ സിനിമയുടെ ഓണ്‍ലൈന്‍ റിലീസിനെതിരെ തീയറ്റര്‍ ഉടമകള്‍ രംഗത്തെത്തി. ചെറിയ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നത് ഒരു പരിധി വരെ സമ്മതിക്കാനാകും എന്നാല്‍ ജയസൂര്യയുടേത് പോലെയുള്ള വലിയ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് തീയറ്റര്‍ ഉടമകളുടെ നിലപാട്.

കൊറോണ വൈറസ് വ്യാപനത്തിന്റെ ഘട്ടത്തില്‍ നടപ്പിലാക്കിയ ലോക്ക് ഡൗണ്‍ മലയാള സിനിമ മേഖലയെ തളര്‍ത്തിയിരിക്കുകയാണ്. കുഞ്ഞാലി മരക്കാര്‍, വണ്‍, മാലിക്ക് തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെയെല്ലാം റിലീസ് മുടങ്ങി കിടക്കുന്ന സാഹചര്യത്തില്‍ നിര്‍മ്മാതാക്കള്‍ പ്രതിസന്ധി നേരിടുകയാണ്. 650 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ സിനിമാ മേഖലയ്ക്ക് ഉണ്ടായിരിക്കുന്നത്.

about sufiyum sujathayum

More in Malayalam

Trending

Recent

To Top