മാവേലിക്കര പോലീസിന് കെെയ്യടിച്ച് നടി ശ്രീയ രമേശ്. വെറുതെയല്ല ഞങ്ങളുടെ മാവേലിക്കര ഒരിക്കലും നന്നാവാത്തത്’, കടകളുടെ അനധികൃത നിർമാണത്തിൽ കുടുങ്ങിപ്പോയ ദിശാ സൂചക ബോർഡിന്റെ ചിത്രം പങ്കുവച്ച് നടി ശ്രീയ രമേശ് സമൂഹമാധ്യമത്തിൽ കുറിച്ച വാക്കുകളാണിത്. മാവേലിക്കര മിച്ചൽ ജങ്ഷന് തെക്കുവശത്തുള്ള റോഡരികിലാണ് ഈ ദിശാസൂചക ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.കടകളുടെ ബോര്‍ഡിനും അനധികൃത നിര്‍മ്മാണത്തിനും ഇടയില്‍ കുടുങ്ങിപ്പോയ ദിശാ സൂചിക ബോര്‍ഡിനെ കുറിച്ചുള്ള ശ്രീയയുടെ പോസ്റ്റിന് പിന്നാലെ പോലീസ് നടപടിയെടുത്തിരുന്നു. ഇതോടെയാണ് പോലീസിന് കെെയ്യടിച്ച് നടി രംഗത്ത് എത്തിയത്.
മാന്നാർ, കായംകുളം, ചെങ്ങന്നൂർ എന്നിവടങ്ങളിലേയ്ക്കുള്ള വിവരങ്ങൾ നൽകുന്ന സൂചക ബോർഡ് കടകളുടെ അനധികൃത നിർമാണം കാരണം കാണാൻ വയ്യാത്ത അവസ്ഥയിലായിരുന്നു. എന്നാൽ ശ്രീയയുടെ പരാതി കണ്ട മാവേലിക്കര പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിക്കുകയായിരുന്നു.‘ഇതാ നമ്മുടെ മാവേലിക്കര പോലീസ് …ഇതാവണം നമ്മുടെ പൊലീസ്’, ദിശാസൂചക ബോർഡിന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ച് ശ്രീയ കുറിച്ചു. പൊലീസിന്റെ പെട്ടന്നുള്ള നടപടിയിൽ പ്രശംസനീയമാണെന്നും നടി പറഞ്ഞു.ലൂസിഫർ, എന്നും എപ്പോഴും, ഒപ്പം, ഒടിയൻ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയയാണ് നടി.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...