Malayalam
മമ്മൂട്ടി ചിത്രം പ്രീസ്റ്റില്‍ നിന്ന് നടന്‍ ശ്രീനാഥ് ഭാസി പിന്മാറിയതായി റിപ്പോര്‍ട്ട്!
മമ്മൂട്ടി ചിത്രം പ്രീസ്റ്റില്‍ നിന്ന് നടന്‍ ശ്രീനാഥ് ഭാസി പിന്മാറിയതായി റിപ്പോര്‍ട്ട്!
മമ്മൂട്ടി ചിത്രം പ്രീസ്റ്റില്‍ നിന്ന് നടന്‍ ശ്രീനാഥ് ഭാസി പിന്മാറിയതായി റിപ്പോര്‍ട്ട്. ഡേറ്റ് പ്രശ്നത്തെ തുടര്‍ന്നാണ് പിന്മാറ്റമെന്നാണ് വിവരം. എന്ന് നടന് പകരം ആരെന്ന് തീരുമാനിച്ചിട്ടില്ല.
ആദ്യമായി മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്’. മമ്മൂട്ടിയുടെ പുരോഹിതാനായുള്ള ലുക്കില്‍ വന്ന പോസ്റ്റര്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഏറെ ദുരൂഹതകള്‍ നിറഞ്ഞ ചിത്രമായിരിക്കും ദി പ്രീസ്റ്റ് നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നിഖില വിമല്‍, സാനിയ ഇയപ്പന്‍, ബേബി മോണിക്ക എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ നിര്‍മ്മാണം ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനുമാണ്. ദീപു പ്രദീപും ശ്യാം മേനോനുമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. അഖില്‍ ജോര്‍ജാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
മമ്മൂട്ടിയും ലേഡി മഞ്ജു വാരിയറും ആദ്യമായി ഒന്നിച്ചഭിനയിക്കുമ്ബോള്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്. വളരെ സസ്പെന്‍സ് നിറഞ്ഞ കഥയായിരിക്കും സിനിമയുടേതെന്നാണ് അണിയറ പ്രവര്‍ത്തകരും പറയുന്നു.
about sreenath bhasi
