Malayalam
ബിക്കിനി ഇട്ട ചിത്രങ്ങളെ വിമർശിച്ചു..എന്നാൽ ഇതുകൂടി വിമർശിച്ചോളൂ എന്ന് സോന മോഹപത്ര;കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ച് ഗായിക!
ബിക്കിനി ഇട്ട ചിത്രങ്ങളെ വിമർശിച്ചു..എന്നാൽ ഇതുകൂടി വിമർശിച്ചോളൂ എന്ന് സോന മോഹപത്ര;കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ച് ഗായിക!
ബോളിവുഡ് ഗായിക സോന മോഹപത്ര കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്.തന്റെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്ത സ്വിം സ്യൂട്ട് ധരിച്ച ചിത്രങ്ങളെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.കറുത്ത സ്വിം സ്യൂട്ട് ധരിച്ച് കടൽത്തീരത്തിരിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.ഇതിന് പിന്നാലെ നിരവധി വിമർശനങ്ങൾ ഉയർന്നതോടെ താരം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.എന്നാൽ സ്വിം സ്യൂട്ടിലുള്ള കൂടുതൽ ചിത്രങ്ങൾ ട്വീറ്റ് ചെയ്താണ് താരം പ്രതികരിച്ചത്.
സോന പങ്കുവെച്ചിരിക്കുന്നത് സംസ്കാരത്തിന് യോജിക്കുന്ന വസ്ത്രമല്ലെന്നും,മാത്രമല്ല വളരെ ഗൗരവക്കാരിയാണെന്നാണ് സോനയെ കാണുന്നത് അപ്പോൾ അത്തരത്തിലൊരാൾ ഇങ്ങനെയുള്ള വസ്ത്രം ധരിക്കുമെന്ന് കരുതിയില്ലെന്നുമാണ് ആളുകൾ പ്രതികരിച്ചത്. ഇതിനിടെ പലരും നാല്പത്തിമൂന്നുകാരിയായ സോനയുടെ ശരീരത്തെക്കുറിച്ച് മോശം കമന്റുകൾ നടത്തി.വിമർശനം കൂടി വന്നതോടെ താരം ബിക്കിനിയിട്ട കൂടുതൽ ചിത്രങ്ങളന് ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു.
ചെറിയ വസ്ത്രങ്ങൾ ധരിക്കുന്നത് കൊണ്ട് ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നതിനെ ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. ചിലർ കരുതുന്നത് ഞാൻ വളരെ സീരിയസായ ഒരു വ്യക്തി ആണെന്നാണ്. നിങ്ങളുടെ കാഴ്ചപ്പാടിൽ അങ്ങനെയൊരു വ്യക്തി ആകുന്നത് കൊണ്ട് ഞാൻ ഖാദി ധരിക്കുകയോ, ശരീരം മുഴുവൻ മറച്ചുനടക്കുകയോ ചെയ്യണോ, നിങ്ങളുടെ സംസ്കാരത്തെക്കുറിച്ചുള്ള സങ്കൽപങ്ങളോ, നിങ്ങളുടെ കുലസ്ത്രീ സങ്കല്പങ്ങളോ എന്റെ ബാധ്യതകളല്ല. അതിനാൽ എനിക്ക് ഒട്ടും ഖേദമില്ല എന്ന കുറിപ്പും ചിത്രങ്ങൾക്കൊപ്പം സോന നൽകിയിട്ടുണ്ട്.താൻ തന്റെ ശരീരത്തിൽ അഭിമാനിക്കുന്നതായും സോന ട്വീറ്റിൽ കുറിച്ചു. 2018ൽ ഗായകരായ അനു മാലിക്, കൈലാഷ് ഖേർ എന്നിവർക്കെതിരെ ‘മീ ടൂ’ ആരോപണങ്ങളുമായി രംഗത്തെത്തിയ ഗായികമാരിൽ പ്രധാനിയാണ് സോന. സൽമാൻ ഖാനെതിരെയും സോന വിവാദ പ്രസ്താവനകൾ നടത്തിയിരുന്നു.
about sona mohapathra
