Malayalam
ആ കെമിസ്ട്രി എവിടെയോ നഷ്ടപെട്ടൂ;ഇനി ലാലുമായി ഒന്നിച്ചൊരു ചിത്രം ഉണ്ടാകില്ല!
ആ കെമിസ്ട്രി എവിടെയോ നഷ്ടപെട്ടൂ;ഇനി ലാലുമായി ഒന്നിച്ചൊരു ചിത്രം ഉണ്ടാകില്ല!
സിദ്ധിക്ക്- ലാൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്.മിക്കതും സൂപ്പർ ഹിറ്റുകളായിരുന്നു താനും.എന്നാൽ ഇപ്പോൾ കുറച്ചു നാളുകളായി ഇരുവരും ഒന്നിച്ചെത്താത്തത് സിനിമാ പ്രേമികൾക്കിടയിൽ ഒരു ചർച്ചയാണ്.എന്നാൽ സംവിധായകൻ സിദ്ദിഖിനൊപ്പം ഇനിയൊരു സിനിമയ്ക്ക് സാധ്യതയില്ലെന്ന് നടനും സംവിധായകനുമായ ലാൽ വെളിപ്പെടുത്തുകയാണ്.സിദ്ദിഖും താനും തമ്മിൽ പണ്ട് ഉണ്ടായിരുന്ന ആ കെമിസ്ട്രി എവിടെയോ നഷ്ടമായെന്നും ലാൽ പറഞ്ഞു. കിങ് ലയർ ചെയ്തപ്പോൾ അത് കൂടുതൽ ബോധ്യമായി.
സിദ്ദിഖിനൊപ്പം ഇനിയൊരു സിനിമയ്ക്കുള്ള സാധ്യതയില്ല. തങ്ങൾ തമ്മിലുള്ള മാനസിക അകലം വളരെ വലുതാണ്. ഓരോ ദിവസവും സിദ്ദിഖും താനും കാണുന്ന ആളുകളും സംസാരിക്കുന്ന വിഷയങ്ങളും വേറെയാണെന്നും ലാൽ പറഞ്ഞു.പണ്ട് തങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ഒരു കെമിസ്ട്രി എവിടെയോ നഷ്ടമായി. കിങ് ലയർ സിനിമ ചെയ്തപ്പോൾ അത് കൂടുതൽ ബോധ്യമായി. ഇനി രണ്ടു വർഷം ഒരുമിച്ചിരുന്നാൽ പോലും ഗോഡ് ഫാദറോ റാംജി റാവുവോ പോലെയുള്ള സിനിമ ഉണ്ടാക്കാൻ പറ്റില്ലെന്നും ലാൽ പറഞ്ഞു.തങ്ങൾക്കിടയിൽ പണ്ടുണ്ടായിരുന്നത് ബഹുമാനമല്ല, സൗഹൃദമായിരുന്നു. എന്നാൽ, ആ സ്വതന്ത്ര്യം ഇന്നില്ലെന്നും തേച്ചു മിനുക്കിയ ഭാഷയിലാണ് സംസാരിക്കുന്നതെന്നും ലാൽ പറഞ്ഞു.
തങ്ങൾ പരസ്പരം കാണുന്നത് പോലും ഏതെങ്കിലും വിവാഹച്ചടങ്ങുകളിലോ മറ്റോ ആണെന്നും അത് വലിയൊരു മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു. മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു ലാൽ മനസു തുറന്നത്.
about siddique lal
