ഉത്രയുടെ മരണത്തില്‍ രോഷം പ്രകടിപ്പിച്ച് ബിഗ് ബോസ് റിയാലിറ്റി ഷോ താരവും മോഡലു നടനുമായ ഷിയാസ് കരീം. ഫേസ്ബുകക് പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ഷിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ഉത്തര എന്ന പെണ്‍കുട്ടി നല്ല പണം ഉള്ള വീട്ടിലെ ആയിരിന്നു അത് കൊണ്ട് തന്നെ 98 പവന് നല്കി ആയിരുന്നു കല്യാണം നടത്തിയത് … പക്ഷെ ഉത്തരയ്ക്ക് ചെറിയ മാനസിക പ്രശ്നം ഉണ്ടെന്ന് ചില ന്യൂസില്‍ വായിച്ചത് ഓര്‍മ്മ ഉണ്ട് … അത് കൊണ്ട് തന്നെ ജീവിതം അത്ര സുഖം ആയിരുന്നില്ല …. ഉത്തരയെ കൊല്ലുക എന്നല്ലാതെ മറ്റൊരു വഴിയും സൂരജ് എന്ന ദുഷ്ടനായ മനുഷ്യന് ഇല്ലായിരുന്നോ ? …
സ്ത്രീ ആരുടെയും ബാധ്യതയല്ല … സ്ത്രീയാണ് എന്നും ധനം … പൈസ മോഹിച്ചു നിങ്ങളുടെ മക്കളെ ഒരാള്‍ക്ക് കൊടുത്തിട്ടുണ്ടോ അവളുടെ ജീവിതം തന്നെ മോശമായിരിക്കും ചരിത്രം അങ്ങനെയാണ് ഇന്നും !… ഇനി എങ്കിലും സ്ത്രീധനം ചോദിക്കുന്നവര്‍ക്ക് മക്കളെ കൊടുക്കാതിരിക്കുക … സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണ് കുറ്റമാണ് … സ്വയം തിരിച്ചറിയുക
Nb : ചില ആളുകള്‍ ഉണ്ട് ഞാന്‍ ഉദ്ദേശിക്കാത്ത കാര്യം അവരുടെ രീതിയില്‍ വളച്ചൊടിച്ചു ചിന്തിക്കുന്നവര്‍ … ഞാന്‍ എന്ത് പറയുന്നു എന്നതിന് മാത്രമാണ് ഞാന്‍ ഉത്തരവാദി ..നിങ്ങള്‍ എന്ത് ചിന്തിക്കുന്നു എന്നത് എന്റെ പ്രശ്നം അല്ല നന്ദി- എന്ന് താരം ഫേസ് ബുക്കില്‍ കുറിച്ചു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...