Malayalam
കട്ടിലിൽ കിടന്ന് അയാള്‍ കെട്ടിപ്പിടിക്കും ചുംബിക്കും; രാവിലെ മുതൽ രാത്രി വരെ അത് തന്നെ ചെയ്യും!
കട്ടിലിൽ കിടന്ന് അയാള്‍ കെട്ടിപ്പിടിക്കും ചുംബിക്കും; രാവിലെ മുതൽ രാത്രി വരെ അത് തന്നെ ചെയ്യും!
മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയാണ് ഷീല . 1960-കളുടെ ആരംഭത്തിൽ സിനിമയിലെത്തിയ ഷീല, രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയിൽ നിറഞ്ഞു നിന്നു. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച താരജോഡി എന്ന റെക്കോർഡ് അന്തരിച്ച നടൻ പ്രേം നസീറിനൊപ്പം ഷീല പങ്കിടുന്നു.നീണ്ട ഇടവേളക്കൊടുവിൽ ഷീല തിരിച്ചെത്തിയത് മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടെയാണ്.ഇപ്പോളിതാ
ഷീല ഒരു അഭിമുഖത്തില്‍ ഒരു നിര്‍മാതാവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ആ നിർമാതാവി ന്റെ ദുരുദ്ദേശത്തെപ്പറ്റി അവര്‍ മനസുതുറന്നു. തന്നെ കെട്ടിപ്പിടി ക്കാന്‍ വേണ്ടി സിനിമയെടുത്ത നിര്‍മാതാവിനെപ്പ റ്റിയാണ് ഷീല വെളിപ്പെടുത്തിയത്. ഒരിക്കല്‍ അമേരിക്കയില്‍ നിന്നും സിനിമ നിര്‍മ്മിക്കാനായി ഒരാളെത്തി. എന്നെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. നടി അന്ന് വാങ്ങുന്ന പ്രതിഫലത്തിന്റെ പകുതി തുക അഡ്വാന്‍സായി നല്‍കുകയും ചെയ്തു. സിനിമയുടെ നിര്‍മ്മാതാവും സംവിധായകനും നായകനും താന്‍ തന്നെയാണെന്നും അയാള്‍ പറഞ്ഞു.
ആദ്യം ഒരു പാട്ട് ആയിരുന്നു റെക്കോര്‍ഡ് ചെയ്തിരുന്നത്. അതിന്റെ ഷൂട്ടിംഗ് എവിഎം സ്റ്റുഡിയോയില്‍ നിന്നുമായിരുന്നെന്നാണ് ഷീല പറയുന്നത്. അടുത്ത ദിവസം ഒരു ആദ്യരാത്രിയാണ് ഷൂട്ട് ചെയ്യുന്നതെന്ന് അയാള്‍ പറഞ്ഞു. ഇത്തരം രംഗങ്ങള്‍ സിനിമയില്‍ പതിവാണല്ലോ. അതിനാല്‍ താന്‍ സമ്മതിച്ചുവെന്ന് ഷീല പറഞ്ഞു.അതിനായി സീനിന്റെ പൂര്‍ണതയ്ക്കായി പൂക്കള്‍ വിതറിയ കട്ടിലൊക്കെ തയ്യാറാക്കിയിരുന്നു. തുടര്‍ന്ന് അയാള്‍ വന്ന് കെട്ടിപ്പിടിച്ചു. മുഖത്ത് തടവുകയും ചുംബിക്കുകയും ചെയ്തു. രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതു മണിവരെ ഇതുതന്നെയായിരുന്നു പരിപാടി. ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ പോലും സമയമുണ്ടായിരുന്നില്ല.
ഓരോ ടേക്ക് കഴിഞ്ഞും അദ്ദേഹം വീണ്ടും വന്ന് കട്ടിലില്‍ കിടക്കും. എന്നോട് ഒപ്പം കിടക്കാന്‍ പറയും. എന്നിട്ട് കെട്ടിപ്പിടിക്കും. അതല്ലാതെ മറ്റൊന്നും തന്നെ ആ സീനില്‍ ഇല്ല. ഇതിന്റെ ഗുട്ടന്‍സ് ഞാനടക്കം യൂണിറ്റില്‍ എല്ലാവരും മനസ്സിലാക്കിയത് അടുത്ത ദിവസമാണ്.അടുത്ത ദിവസം ചിത്രീകരണത്തിന് ചെന്നപ്പോള്‍ അദ്ദേഹത്തെ കാണുന്നില്ല. ഒരു പാട്ട് സംവിധാനം ചെയ്ത് എന്നെ കെട്ടിപിടിച്ചതിന് ശേഷം അയാള്‍ വന്നത് പോലെ അമേരിക്കയിലേക്ക് തന്നെ തിരിച്ച് പോവുകയായിരുന്നു. അയാളെ പിന്നെ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ല.. എന്നാല്‍ തന്നെ കെട്ടിപിടിക്കാന്‍ വേണ്ടി അദ്ദേഹം കണ്ടെത്തിയ വഴിയായിരുന്നു ഒരു സിനിമ നിര്‍മ്മിക്കുക എന്നത്. ഇക്കാര്യം പിന്നീട് സെറ്റിലുള്ളവരെല്ലാം പറഞ്ഞപ്പോഴാണ് താന്‍ അറിഞ്ഞതെന്നുമാണ് ഷീല ഓർത്തു.
about sheela
