Social Media
ശാലിനിയേയും അജിത്തിനേയും ഞെട്ടിച്ച് ആരാധകരുടെ പിറന്നാള്‍ സമ്മാനം!
ശാലിനിയേയും അജിത്തിനേയും ഞെട്ടിച്ച് ആരാധകരുടെ പിറന്നാള്‍ സമ്മാനം!
തമിഴകത്തിൻറെ മാത്രമല്ല മലയാളികളുടെയും സ്വന്തം താരദമ്പതികളാണ് അജിത്തും ശാലിനിയും.ഒരുസമയത്ത് മലയാള സിനിമയിലും തമിഴ് സിനിമയിലും തിളങ്ങിയ നടിയാണ് ശാലിനി.ഇന്നും മലയാളികളുടെ ഇഷ്ട്ട താരമാണ് ശാലിനി.ഒരു സമയത്ത് താരം അടക്കി ഭരിക്കുകയായിരുന്നു സിനിമ ലോകം.വിവാഹത്തോടെ സിനിമയിൽ നിന്നും താരം വിട്ടു നിന്നെങ്കിലും പൊതു പരിപാടികളിൽ താരം സജീവമാകാറുണ്ട്.ബാലതാരമായിൽ വന്ന ശാലിനി പിന്നിട് നായികയായി തിളങ്ങുകയായിരുന്നു.
ശാലിനിയും ശ്യാമിലിയും ബാലതാരമായി നിറഞ്ഞുനിന്നിരുന്നൊരു കാലമുണ്ടായിരുന്നു മലയാള സിനിമയില്‍. മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും ഇരുവരും സജീവമായിരുന്നു. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഇവര്‍ക്ക് ലഭിച്ചിരുന്നു. അനിയത്തിപ്രാവിലൂടെയായിരുന്നു ശാലിനി നായികയായി അരങ്ങേറിയത്. കുഞ്ചാക്കോ ബോബനുമായുള്ള കെമിസ്ട്രിക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്.
സ്ക്രീനിലെ കെമിസ്ട്രി ജീവിതത്തിലും ഇരുവരും ആവര്‍ത്തിക്കുമെന്നായിരുന്നു എല്ലാവരും കരുതിയത്. ഇവര്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു അക്കാലത്ത് പ്രചരിച്ചിരുന്നത്. എന്നാല്‍ അജിത്തുമായുള്ള പ്രണയത്തില്‍ ഹംസമായത് ചാക്കോച്ചനായിരുന്നു. തമിഴകത്തിന്റെ സ്വന്തം താരമായ തലയെയായിരുന്നു ശാലിനി വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം നിരവധി അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും അതൊന്നും താരം സ്വീകരിച്ചിരുന്നില്ല. തെന്നിന്ത്യന്‍ സിനിമയുടെ പ്രിയതാരമായ ശാലിനിയുടെ പിറന്നാളാണ് ബുധനാഴ്ച.
മാമാട്ടിക്കുട്ടിയായാണ് ശാലിനി മലയാള പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കില്‍ നിന്നുമൊക്കെയുള്ള അവസരങ്ങള്‍ അന്നേ ഈ താരത്തിന് ലഭിച്ചിരുന്നു. ബേബി ശാലിനിയായാണ് തുടക്കം കുറിച്ചതെങ്കിലും പിന്നീട് നായികയായും താരമെത്തിയിരുന്നു. 40ാമത് പിറന്നാളാഘോഷിക്കുകയാണ് താരമിപ്പോള്‍. സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമല്ല ആരാധകരും താരത്തിന് ആശംസ നേര്‍ന്ന് എത്തിയിട്ടുണ്ട്. ഒരുകാലത്ത് സിനിമയില്‍ സജീവമായിരുന്ന താരം വിവാഹത്തോടെയാണ് സിനിമയോട് ബൈ പറഞ്ഞത്. ഇന്നും താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നവരുമുണ്ട്.
താരകുടുംബം മാത്രമല്ല ആരാധകരും ശാലിനിയുടെ പിറന്നാള്‍ ആഘോഷമാക്കി മാറ്റിയിരുന്നു. തമിഴകത്തിന്റെ സ്വന്തം താരമായ തലയുടെ ഭാര്യയുടെ പിറന്നാള്‍ ആരാധകര്‍ക്കും സന്തോഷിക്കാനുള്ള വകയാണ് നല്‍കിയത്. തമിഴ്നാട്ടില്‍ നിരവധി ചുവരെഴുത്തുകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ചെന്നൈ നഗരത്തിലെ ചുവരെഴുത്തുകളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഇവരുടെ മനോഹരമായ ചിത്രങ്ങളാണ് ആരാധകര്‍ ചേര്‍ത്തുവെച്ചിട്ടുള്ളത്.
സിനിമയില്‍ നിന്നുള്ളയാളെയാണ് ജീവിതപങ്കാളിയാക്കിയതെങ്കിലും വിവാഹത്തോടെ അഭിനയം നിര്‍ത്തുകയായിരുന്നു ശാലിനി. സഹോദരങ്ങള്‍ സജീവമായി തുടരുമ്പോഴും താരം തിരിച്ചെത്തിയിരുന്നില്ല. സിനിമയില്‍ അഭിനയിക്കാറില്ലെങ്കിലും പൊതുപരിപാടികളിലും ചടങ്ങുകളിലുമൊക്കെ പങ്കെടുക്കാനായി താരമെത്താറുണ്ട്. താരപദവിയൊന്നുമില്ലാതെ സാധാരണക്കാരായാണ് ഇവര്‍ ജീവിക്കുന്നത്. അജിത്തിന്റെ ലാളിത്യത്തെക്കുറിച്ചുള്ള വിവരങ്ങല്‍ നേരത്തെ വൈറലായി മാറിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശാലിനി. മക്കളുടെ വിശേഷങ്ങളെക്കുറിച്ചും ലേറ്റസ്റ്റ് ചിത്രങ്ങളെക്കുറിച്ചുമൊക്കെയുള്ള പോസ്റ്റുകളുമായാണ് ശാലിനി എത്താറുള്ളത്. അനൗഷ്കയുടേയും അദ്വൈകിന്റേയും കാര്യങ്ങളുമൊക്കെയായി ആകെ തിരക്കിലാണ് ശാലിനി. കുടുംബത്തിനൊപ്പമുള്ള സമയങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്.
about shalini ajith birthday
