എപ്പോഴും കയ്യില്‍ ചുറ്റിപ്പിണഞ്ഞു കിടന്നിരുന്ന രുദ്രാക്ഷമാല മാറ്റിയതിനെക്കുറിച്ച് സംയുക്ത ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറയുന്നു.
‘എന്റെ ബലമായിരുന്നു ആ മാല. എപ്പോഴും ഒരു ശക്തി എന്നോടൊപ്പമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന, ഞാനെന്റെ മനസിനെ തന്നെ വിശ്വസിപ്പിക്കുന്ന ഒന്ന്. പക്ഷേ, ഇപ്പോഴെന്റെ മനസിന് അങ്ങനെ ഒരു ഉപാധിയും വേണമെന്നു തോന്നുന്നില്ല. മനസ് തന്നെയാണ് ശക്തി. ആ നിറവിലേക്ക് എത്തിക്കഴിഞ്ഞു.
ആ നിറവിനെക്കുറിച്ച് വിശദീകരിക്കാന്‍ കഴിയില്ല. പക്ഷേ, ജീവിതത്തില്‍ നമുക്കു തോന്നുകയാണ് എനിക്ക് എല്ലാം കിട്ടി, ഭഗവാന് എല്ലാം തന്നു, മനസ് നിറഞ്ഞു എന്ന്. ആ ഒരു അനുഭൂതിയില്ലേ. അതിനെയാണ് എനിക്ക് നിറവ് എന്ന് വിളിക്കാന്‍ ഇഷ്ടം. എല്ലാമുണ്ടായിട്ടും വീണ്ടും വീണ്ടും മനസ് സംഘര്‍ഷഭരിതമായി ഇരിക്കുന്നവരെ കണ്ടിട്ടില്ലേ. പണ്ടൊക്കെ ഞാനും ഒരു പരിധിവരെ അങ്ങനെയായിരുന്നു. യോഗ എന്റെ ജീവിതത്തിന്റെ ഭാഗമായപ്പോള്‍ മുതല്‍ മനസ് ശാന്തമാണ്. എപ്പോഴും താങ്ക്ഫുള്‍ ആണ്’ സംയുക്ത പറയുന്നു.
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...