Malayalam
ലിപ് ലോക്കും കിടിലൻ ലുക്കും;ഞെട്ടിച്ച് സംയുക്ത!
ലിപ് ലോക്കും കിടിലൻ ലുക്കും;ഞെട്ടിച്ച് സംയുക്ത!
By
മലയാള സിനിമയിൽ മുന്നിരനായികമാർക്കൊപ്പം നിൽക്കുന്ന നായികയാണ് സംയുക്ത മേനോൻ . ജീവാംശമായ് താനേ നീയെന്നില്‍ കാലങ്ങള്‍ മുന്നേ വന്നൂ.ഈ പാട്ടിനൊപ്പം പ്രേക്ഷകരുടെ മനസി ല്‍ ചേക്കേറിയ നായികയാണ് സംയുക്ത മേനോന്. പുതുമുഖ നായികയുടെ പേടിയേതുമില്ലാതെ ലില്ലി എന്ന ചിത്രത്തില്‍ ടൈറ്റില്‍ വേഷവും ചെയ്ത സംയുക്ത പോപ്കോണിലൂടെയാണ് മലയാള സിനിമയിലെത്തിയത്.
പോപ്കോണില്‍ അഭിനയിക്കാന്‍ വിശ്വാസക്കുറവായിരുന്നു താരത്തിന് എന്നാൽ ലില്ലി എന്ന സിനിമയാണ് ചിത്രത്തിലോട്ടു തുടക്കമെന്നും സംയുക്ത വ്യക്തമാക്കിയിരുന്നു. പൊതുവേ ഒരു കാര്യത്തിനോടും പേടിയില്ലാത്ത ആളാണ് താനെന്നും .അഭിനയം തന്റെ പ്രൊഫഷന് അല്ലെന്നും പോപ്കോണില്‍ അഭിനയിക്കുമ്പോൾ തോന്നിടുന്നെന്നു പറഞ്ഞിട്ടുണ്ടാരുന്നു .
ലില്ലിയ്ക്ക് വേണ്ടി കഷ്ടപ്പെട്ടപ്പോഴാണ് ശരിക്കും സിനിമയോട് കൂടുതല്‍ അടുപ്പം തോന്നുന്നത്. ഒരു സിനിമയ്ക്ക് വേണ്ടി ഹാര്ഡ്വര്ക്ക് ചെയ്യുക, അതിന് ഫലമുണ്ടാവുക എന്നത് വലിയൊരു കാര്യമാണ്.
പ്രേക്ഷകരില്‍ നിന്ന് നല്ലൊരു വാക്ക് കേള്‍ക്കണമെന്ന് താൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അഭിനേതാവെന്ന നിലയില്‍ കരിയറില്‍ നിര്‍ണ്ണായകമായ സിനിമയായിരുന്നു. ലില്ലിയില്‍ നന്നായി പെര്‍ഫോം ചെയ്തതുകൊണ്ടാണ് തീവണ്ടിയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത്.
ടൊവിനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് സംയുക്ത മേനോന്. തീവണ്ടിക്ക് ശേഷം നിരവധി ചിത്രങ്ങളാണ് സംയുക്തയെ തേടി മലയാളത്തില്‍ എത്തിയത്.ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കുകയും ചെയിതു സംയുക്ത.തീവണ്ടിയിലെ ജീവാംശമായി എന്ന സോങ് റിലീസായ ശേഷമാണ് ഒരു യമണ്ടന്‍ പ്രേമകഥ സംയുക്തയെ തേടിയെത്തിയത. സീനിയറായ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ആദ്യ സിനിമയാണ്.ശേഷമുള്ള തുടർ ചിത്രങ്ങളിൽ ടോവിനോക്കൊപ്പമായിരുന്നു സംയുക്ത . ഉയരെ എന്ന ചിത്രത്തില്‍ ഗസ്റ്റ് അപ്പിയറന്‍സ് ഉണ്ട്. ആ സീന്‍ ടൊവിനോയ്ക്കൊപ്പമാണ്. പിന്നെ കല്‍ക്കിയിലും ഒരുമിച്ചാണ് അഭിനയിച്ചത്.
ലില്ലിയില്‍ അഭിനയിക്കും മുമ്പാണ് തമിഴില്‍ അഭിനയിച്ചത്. തമിഴില്‍ കഴിഞ്ഞ വര്‍ഷം ഒരു സിനിമ ചെയ്തിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഷൂട്ട് ചെയ്ത മറ്റൊരു തമിഴ് സിനിമ ഈ വര്‍ഷമാണ് റിലീസ് ചെയ്തത്. തമിഴ് പ്രേക്ഷകര്‍ക്ക് ഞാന്‍ അത്ര സുപരിചിതയല്ല. ലില്ലിയും തീവണ്ടിയുമൊക്കെ എന്നെ തേടിയെത്തിയതുപോലെ തമിഴിലും ഒരു അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍. നല്ല അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നു.
തമിഴിലും താരം തന്റെ ഭാഗ്യം പരീക്ഷിക്കാന്‍ ഒരുങ്ങിയിരുന്നു. താരത്തിന്റെ ആദ്യ തമിഴ് ചിത്രമായിരുന്നു ജൂലൈ കാട്രില്‍. ചിത്രത്തിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. ‘കായാതെ കനഗത്തെ’ എന്ന ഗാനത്തിന്റെ വിഡിയോയാണ് അണിയറക്കാര്‍ പുറത്തു വിട്ടിരിക്കുന്നത്.
മാര്‍ച്ചില്‍ റിലീസായ ഈ സിനിമയില്‍ മലയാളികളായ അഞ്ജു കുര്യനും സംയുക്ത മേനോനുമായിരുന്നു നായികമാര്‍. ഞാന്‍ പ്രകാശന് എന്ന സിനിമയിലെ നായികയായിരുന്നു അഞ്ജു. തീവണ്ടിയില്‍ നാടന്‍ ലുക്കിലെത്തിയ സംയുക്ത മോഡേണ്‍ ലുക്കിലാണ് ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രേമത്തിലൂടെ മലയാളികള്‍ക്ക് പരിചിതനായ ആനന്ദ് നാഗിനൊപ്പമുള്ള സംയുക്തയുടെ ചുംബനരംഗങ്ങളും ഈ ഗാനത്തിലുണ്ട്. സംയുക്തയുടെ ഏറ്റവും പുതിയ മലയാള ചിത്രം ടൊവിനോ നായകനായ കല്‍ക്കിയാണ്.
about samyuktha menon new look
