Bollywood
നടിയെ കെട്ടിപ്പിടിച്ച് ചുംബിക്കാൻ ആവശ്യപ്പെട്ടു; ഹോട്ട് ചിത്രം പകര്‍ത്താനായുള്ള ശ്രമം, സല്മാന് ഖാൻ ചെയ്തത് മറ്റൊന്ന്!
നടിയെ കെട്ടിപ്പിടിച്ച് ചുംബിക്കാൻ ആവശ്യപ്പെട്ടു; ഹോട്ട് ചിത്രം പകര്‍ത്താനായുള്ള ശ്രമം, സല്മാന് ഖാൻ ചെയ്തത് മറ്റൊന്ന്!
സല്മാന് ഖാൻ എന്ന താരത്തിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു മേനെ പ്യാര് കിയാ എന്ന ചിത്രം. ബോളിവുഡിലും തെന്നിന്ത്യയിലും നിറഞ്ഞു നിന്നിരുന്ന ഭാഗ്യശ്രീയായിരുന്നു ചിത്രത്തിലെ നായിക. മേനേ പ്യാര് കിയാ ആയിരുന്നു ഭാഗ്യശ്രീയുടെ ആദ്യ ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ്ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ ഒരു സംഭവത്തെക്കുറിച്ചാണ് ഭാഗ്യ ലക്ഷ്മി പറയുന്നത്. താരത്തിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. ഫോട്ടോ ഷൂട്ടിനിടയില്‍ ഫോട്ടോഗ്രാഫര്‍ സല്മാന് ഖാനോട് ഭാഗ്യശ്രീയെ കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
പ്രശസ്തനായ ഫോട്ടോഗ്രാഫറായിരുന്നു അന്ന് ചിത്രങ്ങള്‍ പകര്ത്താനായെത്തിയത്. അദ്ദേഹത്തിന്റെ നിര്‍ദേശത്തിന് സല്മാന് ഖാന് നല്കിയ മറുപടിയെക്കുറിച്ചും ഭാഗ്യശ്രീ പറഞ്ഞിരുന്നു. തങ്ങളുടെ ഹോട്ട് ചിത്രം പകര്‍ത്താനായുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. അതേക്കുറിച്ചായിരുന്നു സല്‍മാനോട് പറഞ്ഞതും. താന്‍ ക്യാമറയുമായി തയ്യാറാക്കഴിഞ്ഞാല് താങ്കള്‍ ഭാഗ്യശ്രീയെ വാരിയെടുത്ത് ചുംബിക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.
താന്‍ കേള്‍ക്കാതെയായിരുന്നു ഫോട്ടോഗ്രാഫര്‍ ഇതേക്കുറിച്ച് നിര്‍ദേശം നല്‍കിയത്. അപ്രതീക്ഷിതമായാണ് താന്‍ ഇതേക്കുറിച്ച് കേട്ടത്. ഇതിന് സല്മാന് ഖാന് നല്കിയ മറുപടിയാണി തനിക്ക് ഇഷ്ടപ്പെട്ടതെന്നും താരം പറയുന്നു. ഭാഗ്യശ്രീയുടെ സമ്മതമില്ലാതെ താന്‍ അങ്ങനെ ചെയ്യില്ലെന്നായിരുന്നു സല്മാന് ഖാന് പറഞ്ഞത്. ഇവരുടെ സംസാരം താന്‍ കേട്ടതിനെക്കുറിച്ച് ഇരുവര്‍ക്കും അറിയില്ലായിരുന്നു.
ആ സമയത്ത് അഭിനയരംഗത്തെ തുടക്കക്കാരായിരുന്നു ഞങ്ങളെല്ലാവരും . താരങ്ങളെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കാന്‍ തനിക്ക് പ്രത്യേക അവകാശമുണ്ടെന്ന മട്ടിലായിരുന്നു ഫോട്ടോഗ്രാഫര്‍ പെരുമാറിയത്. അദ്ദേഹത്തിന്റെ ആവശ്യം കേട്ട് താന്‍ ഞെട്ടിത്തരിച്ച് പോയെന്നും ഭാഗ്യശ്രീ പറയുന്നു. എന്നാല്‍ സല്മാന് ഖാന് നല്കിയ മറുപടി കേട്ടതോടെ അദ്ദേഹത്തോടുള്ള ബഹുമാനം കൂടുകയായിരുന്നു.
ഞാൻ അങ്ങനെയൊന്നും ചെയ്യാൻ പോകുന്നില്ലെന്നും, നിങ്ങൾക്ക് അത്തരം ഫോട്ടോ ആവശ്യമുണ്ടെങ്കിൽ ആദ്യം പോയി ഭാഗ്യശ്രീയോട് ചോദിക്കണം എന്നുമായിരുന്നു സൽമാന്റെ മറുപടി”. ഇത് കേട്ടതോടെയാണ് സുരക്ഷിതമായ സ്ഥലത്താണ് താനെത്തിയതെന്ന ബോധ്യം വന്നതെന്നും താരം പറയുന്നു.
ആദ്യസിനിമ വന്‍വിജമായി മാറിയിരുന്നുവെങ്കിലും പിന്നീട് ഭാഗ്യശ്രീ അഭിനയത്തോട് വിട പറയുകയായിരുന്നു. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ് താരം. വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെയായാണ് താരം സിനിമയോട് ബൈ പറഞ്ഞത്. ഭര്‍ത്താവിനേയും മക്കളേയും വിട്ട് അഭിനയിക്കാന്‍ പോവുന്നതിനോട് യോജിപ്പില്ലെന്നും തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും താരം പറഞ്ഞിരുന്നു. സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നുവെങ്കിലും ഫിറ്റ്നസ് കാര്യങ്ങളില്‍ അതീവ ശ്രദ്ധയാണ് താരം നല്‍കിയത്.
about salman khan movie
