Social Media
എനിക്ക് ചോദിക്കാനും പറയാനുമൊക്കെ ആളുകളുണ്ട്;ചിത്രം പങ്കുവെച്ച് റിമി ടോമി!
എനിക്ക് ചോദിക്കാനും പറയാനുമൊക്കെ ആളുകളുണ്ട്;ചിത്രം പങ്കുവെച്ച് റിമി ടോമി!
ഗായികയായും അവതാരകയായും ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് റിമി ടോമി.കേരളക്കരയുടെ ഇഷ്ട്ട താരം കൂടെയാണ് റിമി ടോമി.പലപ്പോഴും സോഷ്യൽ മീഡിയയിൽ താരം വളരെ ഏറെ ചർച്ചയാകാറുണ്ട്.താരത്തിന്റെ തമാശകളും മറ്റും വളരെ വേഗത്തിലാണ് വൈറലായി മാറാറുള്ളത്.താരത്തിനെ പലപ്പോഴും ട്രോളേന്മാർ ട്രോളാറുമുണ്ട്.ട്രോളൻ മാരുടെ സ്വന്തം താരം കൂടെയാണ് റിമി.ഇങ്ങനെ ഒക്കെ ആണെങ്കിലും താരം മലയാളികളുടെ സ്വന്തം താരമാണ്.ആധുനിക ഓട്ടന്‍തുള്ളലിന്റെ ഉപജ്ഞേതാവ് റിമിയാണെന്നാണ് ആളുകളുടെ കമന്റ്. പാട്ടിനൊപ്പം ഒരു വേദിയെ മുഴുവന്‍ ഇളക്കി മറിച്ച് കൊണ്ടുള്ള റിമിയുടെ ഡാന്‍സ് ആണ് ഇങ്ങനെ പറയാന്‍ കാരണം. അടുത്ത കാലത്തായി നടിയുടെ വിവാഹമോചന വാര്‍ത്തകളായിരുന്നു ഏറെയും പുറത്ത് വന്നത്.
സമൂഹ മാധ്യമങ്ങളില്‍ സജീവമായിരിക്കാറുള്ള റിമി പലപ്പോഴും രസകരമായ ഫോട്ടോസ് പുറത്ത് വിടാറുണ്ട്. ഇപ്പോള്‍ സമാനമായൊരു ചിത്രവുമായിട്ടെത്തിയിരിക്കുകയാണ് നടിയിപ്പോള്‍. ബ്ലാക്ക് ക്യാറ്റ്‌സ് എന്ന് വിളിക്കുന്ന സുരക്ഷഭടന്മാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ റിമി പങ്കുവെച്ചിരിക്കുന്നത്. ചോദിക്കാനും പറയാനുമൊക്കെ ആള്‍ക്കാര്‍ ഉണ്ട് കെട്ടോ എന്ന ക്യാപ്ഷനും ഇട്ടതോടെ ഈ ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്.
സിനിമകളില്‍ പാട്ട് പാടുന്നതിനൊപ്പം നിരവധി സ്റ്റേജ് ഷോ കളിലും റിമി പങ്കെടുക്കാറുണ്ട്. നിലവില്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സ്റ്റാര്‍സില്‍ വിധി കര്‍ത്താവായിട്ടും റിമി എത്തുന്നുണ്ട്. ഈ ഷോ യില്‍ നിന്നുള്ള ചിത്രങ്ങളാണ് ഏറ്റവും കൂടുതലായി റിമി ആരാധകര്‍ക്കായി പങ്കുവെക്കാറുള്ളത്. ഇപ്പോള്‍ വന്നിരിക്കുന്നതും ഇവിടെ നിന്നുള്ള ചിത്രമാണെന്നാണ് സൂചന.
പള്ളി കൊയറില്‍ പാട്ട് പാടിയാണ് റിമി ടോമി കരിയര്‍ ആരംഭിക്കുന്നത്. ദിലീപിന്റെ സൂപ്പര്‍ ഹിറ്റ് മൂവി മീശമാധവനിലെ ചിങ്ങമാസം വന്ന് ചേര്‍ന്നാല്‍ എന്ന പാട്ട് പാടിയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. ആദ്യ പാട്ട് ഹിറ്റായതോടെ നിരവധി അവസരങ്ങള്‍ റിമിയ്ക്ക് ലഭിച്ചു. ജയറാമിന്റെ നായികയായി തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെ നായികയായി അഭിനയ രംഗത്തേക്കും റിമി എത്തിയിരുന്നു.
about rimi tomy
